എഡിജിപിയുമായുള്ള കൂടിക്കാഴ്ച വിവാദമായതെന്ത്? വിവരങ്ങള്‍ പുറത്തുവിട്ടതാര്? ആര്‍എസ്എസിന് കടുത്ത അതൃപ്തി

എഡിജിപി എം ആര്‍ അജിത് കുമാര്‍ ദത്തത്രേയ ഹൊസബളേയുമായി കൂടിക്കാഴ്ച നടത്തിയ വിവരം ചര്‍ച്ചയായതില്‍ ആര്‍എസ്എസിന് അതൃപ്തി. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ ആര്‍എസ്എസ് പരിശോധിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍കാര്യവാഹിന്റെ സന്ദര്‍ശനം രാഷ്ട്രീയ വിവാദമായതില്‍ ദേശീയ നേതൃത്വം വിവരം തേടി. വിവിധ മേഖലകളിലുള്ളവരെ കണ്ട സന്ദര്‍ശനം വിവാദമായതാണ് പരിശോധിക്കുക. വിവാദങ്ങളില്‍ ആര്‍എസ്എസ് പ്രതികരിച്ചേക്കുമെന്നാണ് സൂചന. (RSS dissatisfied about controversies around Ajith Kumar- RSS meeting)
ആര്‍എസ്എസ് ദേശീയ നേതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരോട് കൂടിക്കാഴ്ച നടത്തുന്നത് പതിവ് കാര്യമാണെന്നും കേരളത്തില്‍ മാത്രം ഇത് വിവാദമായതിന്റെ അടിസ്ഥാനം എന്താണെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ ചോദ്യം. ദത്തത്രേയ ഹൊസബളേയുടെ പേര് വിവാദത്തിലാകുന്നതില്‍ ആര്‍എസ്എസിന് കടുത്ത അതൃപ്തിയുണ്ട്. ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കളോട് വിവരങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്.
Read Also: വയനാട്ടിൽ അതിജീവനത്തിന് കൈപിടിച്ച് ട്വൻ്റിഫോർ; വാസുവിന് ഓട്ടോറിക്ഷയും രമേഷിന് ടൂ വീലറും സമ്മാനിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച സമയത്തുപോലും ഇല്ലാതിരുന്ന വിവാദം പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വന്നതെങ്ങനെയെന്നാണ് ആര്‍എസ്എസിന്റെ സംശയം. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് പറഞ്ഞത് ആരെന്നും ആര്‍എസ്എസ് അന്വേഷിക്കുന്നതായാണ് വിവരം.
Story Highlights : RSS dissatisfied about controversies around Ajith Kumar- RSS meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here