ജീവയുടെ കാർ അപകടത്തിൽ പെട്ടു: കാറിന് ചുറ്റും തടിച്ചുകൂടിയ നാട്ടുകാരോട് കയര്‍ത്ത് താരം

തമിഴ് നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു. തമിഴ്‌നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ചാണ് അപകടം സംഭവിച്ചത്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായി എതിരെ വന്ന ഇരുചക്ര വാഹനം കണ്ടപ്പോൾ കാര്‍ വെട്ടിക്കുകയായിരുന്നു ജീവ. അപകടത്തിൽ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.അപകടത്തിൽ കാറിന്‍റെ ബമ്പർ തകർന്നു. ഭാര്യ സുപ്രിയയ്‌ക്കൊപ്പം കള്ളകുറിച്ചിയിലേക്ക് പോകുകയായിരുന്നു ജീവ.
ജീവ പുതിയ കാര്‍ വിളിച്ച് ഭാര്യയ്ക്കൊപ്പം സ്ഥലത്ത് നിന്നും മാറിയിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറിന് ചുറ്റും ഒരു ജനക്കൂട്ടം തടിച്ചുകൂടിയതും, ആളുകളുടെ സംസാരവും ജീവയെ അസ്വസ്ഥാക്കിയെന്നാണ് വൈറലാകുന്ന വീഡിയോയില്‍ വ്യക്തമാകുന്നത്. ചിന്ന സേലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാരമായ കേടുപാടുകൾ സംഭവിച്ച കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights : Actor Jeeva’s Car Met With Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here