Advertisement

‘ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് ശീലമായി മാറി’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

September 11, 2024
Google News 2 minutes Read
AMIT SHAH

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വിഭജിക്കാന്‍ ഗൂഢാലോചന നടത്തുന്ന ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതും രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതും രാഹുലിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ശീലമായി മാറിയിരിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണക്കുന്നതും, വിദേശത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തുന്നതും രാജ്യത്തിനു ഭീഷണിയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

പ്രാദേശികത, മതം, ഭാഷാപരമായ വ്യത്യാസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ് രാഹുലിന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്ന് അദ്ദേഹം കുറിച്ചു. രാജ്യത്ത് സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് സംസാരിക്കുക വഴി കോണ്‍ഗ്രസിന്റെ സംവരണ – വിരുദ്ധ മുഖം ഒരിക്കല്‍കൂടി വെളിവാക്കുകയാണ് രാഹുല്‍. അദ്ദേഹത്തിന്റെ മനസിലുള്ള കാര്യങ്ങളാണ് വാക്കുകളായി പുറത്തേക്ക് വരുന്നത് – അമിത് ഷാ വ്യക്തമാക്കി.

Read Also: ‘രാഹുലിനെ പ്രധാനമന്ത്രിയായി കാണുക എന്നത് പിതാവിന്റെ സ്വപ്‌നം’; വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു

ബിജെപി ഇവിടെയുള്ളയിടത്തോളം കാലം ആര്‍ക്കും സംവരണം ഇല്ലാതാക്കാനോ, രാജ്യ സുരക്ഷ തകര്‍ക്കാനോ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Story Highlights : Amit Shah agaist Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here