Advertisement

വില്പനയില്‍ കുതിപ്പ് തുടരുന്നു, എന്നാല്‍ കസ്റ്റമര്‍ സര്‍വീസ് പോര! ഒല ഷോറൂമിന് തീയിട്ട് യുവാവ്

September 11, 2024
Google News 2 minutes Read
ola

പുതുതായി വാങ്ങിയ ഒല സ്‌കൂട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഷോറൂമിന് തീയിട്ട് ഉപഭോക്താവ്. കർണാടകയിലെ കൽബുർഗിയിലാണ് സംഭവം. മുഹമ്മദ് നദീം എന്ന 26കാരനാണ് ഷോറൂം കത്തിച്ചത്. ഇലക്ട്രിക് വാഹനം തകരാറിലായിട്ടും മതിയായ കസ്റ്റമര്‍ സപ്പോര്‍ട്ട് ലഭിച്ചിക്കാത്തതിനെ തുടര്‍ന്നായിരുന്നു യുവാവിന്റെ കടുംകൈ. വ്യാഴാഴ്ച ഷോറൂമിലെ കസ്റ്റമര്‍ എക്‌സിക്യുട്ടീവുമായി ഇയാള്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായാണ് പെട്രോളൊഴിച്ച് കട കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

മെക്കാനിക്കായ നദീം 1.4 ലക്ഷം രൂപ കൊടുത്ത് ഒരുമാസം മുന്‍പാണ് സ്‌കൂട്ടര്‍ വാങ്ങിയത്. വാങ്ങി ഒന്ന് – രണ്ട് ദിവസത്തിനകം തന്നെ വാഹനത്തിന്റെ ബാറ്ററിയുമായും സൗണ്ട് സിസ്റ്റവുമായും ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിത്തുടങ്ങി. വാഹനം റിപ്പെയര്‍ ചെയ്യാന്‍ ഇയാള്‍ തുടര്‍ച്ചയായി ഷോറൂം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. തീപിടുത്തത്തില്‍ ഷോറൂം മുഴുവനും കത്തി നശിച്ചു. ആറ് വാഹനങ്ങളും കമ്പ്യൂട്ടറും കത്തി നശിച്ചു. 8.5 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. നദീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: ബുക്ക് ചെയ്ത ഓട്ടം റദ്ദ് ചെയ്ത യുവതിയ്ക്ക് OLA ഓട്ടോ ഡ്രൈവറുടെ മർദ്ദനം

വില്‍പ്പന കുതിച്ചുയരുമ്പോഴും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് വ്യാപകമായ പരാതികള്‍ ഒലയ്‌ക്കെതിരെ ഉയരുന്നുണ്ട്. സര്‍വീസ് മോശമാണെന്നും വിശ്വാസ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് ഉപഭോക്താക്കള്‍ പൊതുവേ ഉന്നയിക്കുന്നത്. പലപ്പോഴും ഇതിനെതിരെ ഇടപാടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്. അറ്റകുറ്റപ്പണികള്‍ക്കെടുക്കുന്ന സമയം, സര്‍വീസിങ് സ്ലോട്ട് കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട്, തുടങ്ങിയ നിരവധി പരാതികള്‍ ഒലയുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

Story Highlights :  Disgruntled Ola customer sets showroom on fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here