ബുക്ക് ചെയ്ത ഓട്ടം റദ്ദ് ചെയ്ത യുവതിയ്ക്ക് OLA ഓട്ടോ ഡ്രൈവറുടെ മർദ്ദനം
ബുക്ക് ചെയ്ത ഓട്ടം റദ്ദ് ചെയ്ത യുവതിയ്ക്ക് OLA ഓട്ടോ ഡ്രൈവറുടെ മർദ്ദനം. ബംഗളുരുവിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആർ. മുത്തുരാജ് (46) എന്ന ഓട്ടോഡ്രൈവറെ ബംഗളുരു മാഗഡി റോഡ് പൊലീസ് അറസ്റ്റ് ചെയ്‌തു.
ഓട്ടോ എത്തിച്ചേരാൻ പറഞ്ഞ സ്ഥലം എത്തുന്നതിനു വെറും ഒരു മിനിറ്റ് മുന്നേയായിരുന്നു യുവതി ഓട്ടം റദ്ദ് ചെയ്തത്. ഇതിൽ പ്രകോപിതനായ ഡ്രൈവർ യുവതിയോട് തർക്കിക്കാനും അസഭ്യം പറയാനും തുടങ്ങി. യുവതിയും സുഹൃത്തും ഒല വഴി പ്രത്യേകം രണ്ട് ഓട്ടോകളാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് വേണ്ടി ബുക്ക് ചെയ്തത്.
ഇതിൽ ഒരു ഓട്ടോ ആദ്യമെത്തിയതു കാരണമാണ് യുവതിയുടെ ഓട്ടോ റദ്ദാക്കിയത്. യുവതിയോട് ഒട്ടോഡ്രൈവർ തർക്കിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വിഡിയോയും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
മുത്തുരാജിന്റെ ഓട്ടോ ബുക്ക് ചെയ്തതിന് ശേഷം അത് റദ്ദ് ചെയ്ത് യുവതി മറ്റൊരു ഓട്ടോ തിരഞ്ഞെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. സുഹൃത്തിന് ക്ളാസ് നഷ്ടപ്പെടാതിരിക്കാൻവേണ്ടിയാണ് ഇത്തരത്തിൽ രണ്ട് ഓട്ടോ ബുക്ക് ചെയ്തതെന്നും ബംഗളുരുവിൽ ചിലപ്പോൾ ഓട്ടോ വിളിച്ചാൽ ലഭിക്കില്ലെന്നും അധിക ചാർജ് വാങ്ങുമെന്നും യുവതി പറയുന്നു.
Story Highlights : Bengaluru police arrest ola auto driver slapped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here