Advertisement

‘നിർമാതാക്കളുടെ സംഘടനയിൽ പവർ ഗ്രൂപ്പുള്ളതായി തോന്നിയിട്ടില്ല, സാന്ദ്ര ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്തതാണ്’; ലിസ്റ്റിൻ സ്റ്റീഫൻ

September 11, 2024
Google News 2 minutes Read

നിർമാതക്കളുടെ സംഘടനയ്ക്കെതിരായ സന്ദ്രാ തോമസിൻ്റെ ആരോപണത്തോട് പ്രതികരിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. നിർമാതാക്കളുടെ സംഘടനയിൽ പവർ ഗ്രൂപ്പ് ഉള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സാന്ദ്ര തോമസ് നൽകിയ കത്തിൽ സംഘടനയ്ക്ക് അംഗീകരിക്കാൻ കഴിയുന്നതും കഴിയാത്തതുമുണ്ട്. 20 ഓളം കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതെല്ലാം സംഘടനയുടെ പരിധിയിൽ നിൽക്കുന്നതല്ല. നിർമാതാക്കളുടെ സംഘടന സാന്ദ്ര ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച മുഖ്യമന്ത്രിക്ക് നൽകിയ കത്തിലെ വിശാംദശങ്ങൾ സംഘടനയിലെ അംഗങ്ങളുമായി ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.പ്രൊഡ്യൂഴ്സേസ് അസോസിയേഷൻ ട്രഷററാണ് ലിസ്റ്റിൻ സ്റ്റീഫൻ.

പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ് ആവശ്യപ്പെട്ടിരുന്നു. നിലവിലെ കമ്മറ്റിക്ക് നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് സാന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ സംഘടനയ്ക്ക് കത്തും നല്‍കിയിരുന്നു.
അസോസിയേഷന്‍ സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്നുവെന്നും ചിലരുടെ ഇംഗിതങ്ങള്‍ സംരംക്ഷിക്കുന്നുവെന്നും സാന്ദ്ര ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന പാലിച്ചത് വലിയ മൗനമെന്നും എന്നാല്‍ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പത്രക്കുറിപ്പ് ഇറക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ അമ്മ സംഘടനയുടെ ഉപസംഘടനയാണോ എന്നും ചോദ്യവും സാന്ദ്ര തോമസ് ഉന്നയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നടത്തിയ യോഗം പ്രഹസനം ആയിരുന്നെന്നും പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ഉണ്ട്. അത് തുറന്നു പറയുന്നവര്‍ സിനിമയില്‍ ഇല്ലാതാവും. സംഘടനയില്‍ നിന്ന് നടപടി സ്വീകരിച്ചാലും താനിത് തുറന്നു പറയുമെന്നും സാന്ദ്ര പറഞ്ഞു.
അസോസിയേഷന് എതിരായി സംസാരിക്കുന്നത് എല്ലാവര്‍ക്കും പേടിയുള്ള കാര്യമാണെന്നും അതിലേക്ക് വിരല്‍ചൂണ്ടുന്നത് ഭയപ്പെടുത്തുന്ന കാര്യം കൂടിയാണെന്നും സാന്ദ്ര ട്വന്റിഫോറിനോട് പറഞ്ഞു. 15 വര്‍ഷമായി സംഘടനയിലുള്ളയാളാണ് താനെന്നും അസോസിയേഷന്റേതായ ഒരുപരിപാടിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവാറില്ലെന്നും സാന്ദ്ര പറഞ്ഞു. സംഘടന ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പോരെന്നും കടുത്ത വിവേചനമാണ് സ്ത്രീകള്‍ നേരിടുന്നതെന്നും സാന്ദ്ര പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയാണ് കത്ത് നല്‍കിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. തന്റെ കുട്ടികള്‍ക്കുള്‍പ്പടെ ഈ മേഖലയിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും അതുകൊണ്ട് ഒരു അമ്മയെന്ന രീതിയില്‍ കൂടിയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും സാന്ദ്ര പറഞ്ഞു. സംഘടനക്കുള്ളില്‍ നിന്ന് തിരുത്തലിന് ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

Story Highlights : Listin Stephen react Sandra Thomas’ Allegation Against Producers association

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here