Advertisement

ഓസ്‌ട്രേലിയയിൽ സ്ഥിരതാമസത്തിന് അർഹതനേടി മേതില്‍ ദേവിക

September 11, 2024
Google News 2 minutes Read

ഓസ്ട്രേലിയയിൽ സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്റ്സ് വിസ നേടി നർത്തകി മേതിൽ ദേവിക. മേതിൽ ദേവികതന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ വിവരം അറിയിച്ചത്. ഓസ്ട്രേലിയയിൽ സ്ഥിരതാമസത്തിനുള്ള റെസിഡന്റ് സ്റ്റാറ്റസ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മേതിൽ ദേവിക പറഞ്ഞു.

മികച്ച പ്രതിഭ വിഭാ​ഗത്തിലാണ് നേടാൻ ഏറെ ബുദ്ധിമുട്ടുള്ള വിസ ലഭിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു. ആഗോള തലത്തിലുള്ള പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബൽ ടാലന്റ് വിഭാഗത്തിലാണ് ഓസ്‌ട്രേലിയൻ ഗവൺമെന്റ് മേതിൽ ദേവികയ്ക്ക് പെർമനന്റ് റെസിഡൻ്റ് സ്റ്റാറ്റസ് അനുവദിച്ചത്.

മേതിൽ ദേവിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്

‘ഗ്ലോബൽ ടാലന്റ് വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഗവൺമെന്റ് എനിക്ക് പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ച വിവരം നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആഗോളതലത്തിൽ ഒരാളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമെന്ന നിലയിൽ മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാൻ ഏറെ ബുദ്ധിമുട്ടുള്ള ഈ പ്രിവിലേജ്ഡ് വിസ എനിക്ക് അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ ഞാനും എന്റെ മകനും ഓസ്‌ട്രേലിയയിലെ സ്ഥിര താമസക്കാരാകാനുള്ള അർഹത നേടിയിരിക്കുകയാണ്.’’ മേതിൽ ദേവിക പോസ്റ്റ് ചെയ്തു.

Story Highlights : Methil Devika got Australia Residents visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here