‘എഡിജിപിയെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ല; സർക്കാരിന് സമയം വേണമെങ്കിൽ എടുക്കാം’; ബിനോയ് വിശ്വം

എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നിലപാടാണിതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സർക്കാരിന് സമയം വേണമെങ്കിൽ എടുക്കാം. എഡിജിപി എന്തിന് ആർഎസ്എസ് നേതാക്കളെ കാണുന്നു എന്നാണ് ചോദ്യം, അതിന് ഉത്തരം വേണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തിൽ സിപിഐ നിലപാട് എപ്പോഴും ചോദിക്കേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആർഎസ്എസിനെ എതിർക്കുന്ന രാഷ്ട്രീയ ചേരിയാണ് എൽഡിഎഫ്. അങ്ങനെയിരിക്കെ കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി രണ്ടുവട്ടം ആർഎസ്എസ് നേതാക്കളെ കണ്ടത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു.
അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു അത് സിപിഐ മാനിക്കുന്നുവെന്നും പക്ഷേ അന്വേഷണം അനന്തമായി നീണ്ടു പോകരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നിലപാടില്‍ മാറ്റമില്ല മുന്നോട്ട് തന്നെയാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
Story Highlights : Binoy Viswam says there is no change in that ADGP Ajit Kumar should be replaced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here