‘എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: പ്രതിസന്ധിയില്ല; എൽഡിഎഫ് ഒറ്റക്കെട്ടായി തീരുമാനമെടുക്കും’; എംവി ഗോവിന്ദൻ
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തിൽ എൽഡിഎഫിലും സർക്കാരിലും പ്രതിസന്ധിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. എൽഡിഎഫ് ഒറ്റകെട്ടായാണ് തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പി ശശിക്കെതിരെയുള്ള ആരോപണങ്ങൾ പി വി അൻവർ പാർട്ടിക്ക് ഇതുവരേ എഴുതി നൽകിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എഴുതി തന്നാൽ അന്വേഷിക്കുമെന്ന് എംവി ഗോവിന്ദൻ. എഡിജിപിക്കെതിരെ അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഡിജിപി എതിരെയുള്ള അന്വേഷണ കാലയളവ് ഒരു മാസം ആണ്. റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് അത് പരിശോധിച്ച് നടപടി എടുക്കും.
Read Also: പൊലീസ് സ്റ്റേഷനുകളിലെ CCTV ദൃശ്യങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകേണ്ടി വരും: മുന്നറിയിപ്പുമായി ഡിജിപി
ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് പിന്നിലുള്ള കാരണമാണ് പരിശോധിക്കേണ്ടത്. അത് പരിശോധിച്ചു നടപടിയെടുക്കും. ശശിക്കെതിരായ ആരോപണങ്ങൾ എഴുതി നൽകാത്തത് കൊണ്ട് പരിശോധിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. അത് പൊതുവായി കാണേണ്ടതില്ല എന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
Story Highlights : MV Govindan says there is no crisis in Party and government over ADGP-RSS meeting controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here