സര്‍ഗശാല സംഘടിപ്പിച്ചു
കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷന്‍ ദമ്മാം സോണ്‍ സാഹിത്യോത്സവിനോട് അനുബന്ധിച്ച് യൂനിറ്റ്, സെക്ടര്‍ ഭാരവാഹികള്‍ക്ക് സര്‍ഗശാല എന്ന പേരില്‍ ശില്പശാല സംഘടിപ്പിച്ചു. ഒക്ടോബര്‍ അവസാന വാരത്തില്‍ സംഘടിപ്പിക്കുന്ന സോണ്‍ സാഹിത്യോത്സവിന് മുന്നോടിയായി നാല്‍പ്പതിലധികം യൂനിറ്റുകളിലും, 8 സെക്ടറുകളിലും പ്രസ്തുത പരിപാടി നടത്തുന്നതു കൂടാതെ
സാഹിത്യോത്സവിന്റെ വിളമ്പരം അറിയിച്ചു കൊണ്ട് നൂറിലധികം കുടുംബങ്ങളില്‍ ഫാമിലി സാഹിത്യോത്സവുകളും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. (Dammam samskarika vedi workshop updates)
രിസാല സ്റ്റഡി സര്‍ക്കിള്‍ ദമ്മാം സോണ്‍ കലാലയം സെക്രട്ടറി അബ്ദുല്‍ ഹസീബ് മിസ്ബാഹി ശില്പശാലക്ക് നേതൃത്വം നല്‍കി. ദമ്മാം അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ഗശാലയില്‍ ആര്‍. എസ്. സി ദമ്മാം സോണ്‍ ചെയര്‍മാന്‍ സയ്യിദ് സഫ്വാന്‍ തങ്ങള്‍ അധ്യക്ഷനായി. സോണ്‍ സെക്രട്ടറിമാരായ സഈദ് പുഴക്കല്‍, ആഷിഖ് കായംകുളം, താജ് ആറാട്ടുപുഴ, റെംജു റഹ്‌മാന്‍കായം കുളം , ജംഷീര്‍ തവനൂര്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായ ബഷീര്‍ പനമരം, സ്വബൂര്‍ കണ്ണൂര്‍, ആസിഫലിവെട്ടിച്ചിറ, ജാബിര്‍ മാഹി, നബീല്‍ മാഹി, സാലിം കാസര്‍കോഡ് എന്നിവര്‍ സംബന്ധിച്ചു.ആര്‍ എസ്. സി ദമ്മാം സോണ്‍ ജനറല്‍ സെക്രട്ടറി ജിഷാദ് ജാഫര്‍ കൊല്ലം സ്വാഗതവും, ഓര്‍ഗനൈ സിംഗ് സെക്രട്ടറി അബ്ദുല്‍ ഹകീം പൂവാര്‍ നന്ദിയും പറഞ്ഞു.
Story Highlights : Dammam samskarika vedi workshop updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here