Advertisement

‘വി എസിന്റെ ആളായി’ അറിയപ്പെട്ടിരുന്ന യെച്ചൂരി; 28 വര്‍ഷം നീണ്ട ഒരു സുന്ദര സൗഹൃദം

September 12, 2024
Google News 3 minutes Read
friendship between V S Achuthanandan and sitaram yechury

സീതാറാം യെച്ചൂരിയും വിഎസ് അച്യുതാനന്ദനും തമ്മില്‍ 28 വയസിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും അവര്‍ തമ്മില്‍ ആഴത്തിലുള്ള സ്നേഹബന്ധമാണ് ഉണ്ടായിരുന്നത്. നാല്‍പത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. (friendship between V S Achuthanandan and sitaram yechury)

വിഎസിന്റെ ആള്‍ എന്നാണ് സീതാറാം യെച്ചൂരി സിപിഐഎമ്മില്‍ അറിയപ്പെട്ടിരുന്നത്. അതുപോലെ തിരിച്ചും. പല വിഷമഘട്ടങ്ങളിലും വിഎസിനൊപ്പം ഉറച്ചുനിന്നത് യെച്ചൂരിയായിരുന്നു. 2016ല്‍ പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വിഎസിനെ അടുത്തിരുത്തിക്കൊണ്ട് യെച്ചൂരി, വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്ട്രോ ആണെന്ന് പ്രസംഗിച്ചു. ആ പ്രസംഗത്തിന് മുമ്പ് മുഖ്യമന്ത്രി പദം പിണറായി വിജയന് നല്‍കുകയാണെന്ന് യെച്ചൂരി വിഎസിനോട് പറയുകയും അദ്ദേഹം അതിന് സമ്മതം മൂളുകയും ചെയ്തിരുന്നു. വിഎസിന്റെ ആളാണൊ താങ്കളെന്ന ചോദ്യത്തോട് അദ്ദേഹത്തിന്റെ മൂല്യങ്ങളും ഗുണങ്ങളും താന്‍ മാനിക്കുന്നു എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

Read Also: ‘ഉറ്റ സുഹൃത്തിനെ നഷ്ടമായി, എന്നെ നന്നായറിഞ്ഞയാള്‍’; യെച്ചൂരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

സീതാറാം യെച്ചൂരിയും വിഎസ് അച്യുതാനന്ദനും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് നാല്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 1981ല്‍ കൊല്ലത്ത് നടന്ന ടഎക സംസ്ഥാന സമ്മേളനത്തിലാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. 1984 മുതല്‍ ഇരുവരും കേന്ദ്ര കമ്മിറ്റിയിലും ഒരുമിച്ചു. 1987ല്‍ ഏഷ്യാ-പസഫിക് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കോണ്‍ഫറന്‍സിന് മംഗോളിയയിലേക്ക് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനൊപ്പം വിഎസും യെച്ചൂരിയും യാത്ര പോയപ്പോഴാണ് ഈ ബന്ധം ആഴത്തില്‍ വേരുറച്ചത്. വി.എസിനോട് തമിഴിലാണ് യെച്ചൂരി സംസാരിച്ചിരുന്നത്. വിഎസ് ഇംഗ്ലീഷിലും മലയാളത്തിലുമായി മറുപടി പറഞ്ഞു. ഡല്‍ഹിയില്‍ വിഎസ് യെച്ചൂരി പക്ഷത്തും കേരളത്തില്‍ യെച്ചൂരി വിഎസ് പക്ഷത്തുമായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ തര്‍ക്കമുണ്ടാകില്ല.

Story Highlights : friendship between V S Achuthanandan and sitaram yechury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here