ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് യുഗം തീർക്കുമോ? ഹോണ്ട ആക്ടീവ EV അടുത്ത വർഷം ആദ്യം എത്തും!
സ്‌കൂട്ടർ വിഭാഗത്തിലെ തലതൊട്ടപ്പൻമാരായ ഹോണ്ടയുടെ ഇലക്ട്രിക് സെഗ്മെന്റിനായുള്ള കാത്തിരിപ്പിന് വിരാമം ഏറെ കുറെയായിരിക്കുകയാണ്. ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറേക്കാലം ആയെങ്കിലും ഇപ്പോഴിതാ ഹോണ്ട ഇലക്ട്രിക് അടുത്ത വർഷം ആദ്യം വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഹോണ്ട ആക്ടീവ ഇലക്ട്രിക് അവതരിപ്പിക്കുമെന്നാണ് വിവരം. കർണാടകയിലെ ഹോണ്ടയുടെ ഫാക്ടറിയിലാണ് ഹോണ്ട ആക്ടീവ ഇവിയുടെ നിർമ്മാണം നടക്കുന്നത്. ഇത് ഡിസംബറിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വണ്ടിയുടെ ട്രയൽ ഉത്പാദനം ഏതാനും ആഴ്കൾക്കുള്ളിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. 2025 ഫെബ്രുവരിയിൽ ഉപഭോക്താക്കളിലേക്ക് വാഹനം എത്തിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്.
ഹോണ്ട ആക്ടീവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിലും 100 കിലോമീറ്റർ വരെ റേഞ്ച് വരെ നൽകാൻ ശേഷിയുള്ള ബാറ്ററിയായിരിക്കും വാഹനത്തിൽ സജ്ജീകരിക്കുകയെന്നാണ് വിവരം. ഒരു ലക്ഷം രൂപ പ്രാരംഭ വിലയിലായിരിക്കും ഇന്ത്യൻ വിപണിയിലേക്ക് ഹോണ്ട ആക്ടീവ ഇവി എത്തുക. ഈ വിലയിൽ വിപണിയിലെത്തിയാൽ എതിരാളികൾക്ക് കനത്ത വെല്ലുവിളിയാണ് നൽകുക എന്നതിൽ സംശയമില്ല.
Story Highlights : Honda Activa EV Launch Date Arriving By 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here