KSRTC ബസിന്റെ വാതിൽ പൊളിഞ്ഞ് പുറത്തേക്ക് വീഴാൻ പോയ ഡ്രൈവറെ രക്ഷപ്പെടുത്തി ‘മിന്നൽ ഷമീന’
KSRTC ബസിന്റെ വാതിൽ പൊളിഞ്ഞ് പുറത്തേക്ക് വീഴാൻ പോയ ഡ്രൈവറെ രക്ഷപ്പെടുത്തി ‘മിന്നൽ ഷമീന’ കോഴിക്കോട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെകെ ഷമീനയാണ് ഡ്രൈവർക്ക് രക്ഷകയായത്. കഴിഞ്ഞദിവസം കുറ്റ്യാടിയിൽ വച്ച് സംഭവിക്കേണ്ട വലിയൊരു അപകടം ഒഴിവാക്കിക്കൊണ്ട് ഒരു ബസ്സിലെ മുഴുവൻ യാത്രക്കാരുടെയും ജീവൻ രക്ഷിച്ചത് ഷമീനയുടെ മനസ്സാന്നിദ്ധ്യം ഒന്നു മാത്രമാണ്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു കുറ്റ്യാടി ജംഗ്ഷനിൽ വെച്ച് ഷമീന രക്ഷകയായത്.
കോഴിക്കോട്ടുനിന്നു തൊട്ടിൽപാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറുടെ ജീവൻ രക്ഷിച്ചപ്പോൾ ഷമീന ആ ബസ്സിലെ യാത്രക്കാർക്ക് കൂടിയായിരുന്നു ജീവിതം തിരികെ കൊടുത്തത്. കുറ്റ്യാടി ടൗൺ ജംഗ്ഷനിലെ വളവിൽ വെച്ച് ഷമീന യാത്ര ചെയ്തിരുന്ന ബസിന്റെ ഡോർ തുറന്നു ഡ്രൈവർ പുറത്തേക്ക് തെറിക്കുകയായിരുന്നു.
എന്നാൽ ഒരൊറ്റ നിമിഷം പോലും ചിന്തിക്കാതെ ഷമീന ചാടി ഡ്രൈവറുടെ കൈ പിടിച്ചു വലിച്ചു ബസ്സിലേക്ക് കയറ്റി. ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കിൽ സംഭവിക്കുമായിരുന്ന വലിയൊരു അപകടത്തിൽ നിന്നുമാണ് ഷമീന യാത്രക്കാർക്കും ഡ്രൈവർക്കും രക്ഷകയായത്.റോഡിന്റെ ശോചനീയാവസ്ഥ ആണ് ഇത്തരത്തിൽ ഒരു അപകടം നടക്കുന്നതിന് കാരണമായത്.
Story Highlights : kk shameena heroic rescue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here