Advertisement

ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജയില്‍ പങ്കെടുത്ത് നരേന്ദ്ര മോദി

September 12, 2024
Google News 1 minute Read

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടത്തിയ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വസതിയിൽ സന്ദർശിച്ചത് വിവാദത്തിൽ. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന അഭിഭാഷകർ അടക്കമുള്ളവർ രംഗത്തെത്തിയത്. ഭരണഘടനാ വിരുദ്ധ നടപടിയാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം എം.പി അരവിന്ദ് സാവന്ത് പറഞ്ഞു

ഇന്നലെ വൈകിട്ടാണ് ചീഫ് ജസ്റ്റിസിന്റെ ന്യൂഡൽഹിയിലെ വസതിയിൽ മോദിയെത്തിയത്. ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് വസതിയിൽ നടത്തിയ പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തു.

മോദിയുടെ സന്ദർശനത്തിൽ കടുത്ത വിമർശനവുമായി ആദ്യം രംഗത്തിറങ്ങിയത് മുതിർന്ന അഭിഭാഷകനായ ഇന്ദിരാ ജയ്‌സിങ് ആയിരുന്നു. നീതിന്യായ വ്യവസ്ഥയും ഭരണ നിർവഹണ വ്യവസ്ഥയും തമ്മിലുള്ള അധികാര വേർതിരിവിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടി.

അദ്ദേഹത്തിലെ വിശ്വാസം ഇല്ലാതായെന്നും അവർ തുറന്നടിച്ചു. പരസ്യമായി ചീഫ് ജസ്റ്റിസ് കാട്ടിയ ഈ വിട്ടുവീഴ്ചയിൽ സുപ്രീംകോടതി ബാർ അസോസോസിയേഷൻ അപലപിക്കണം എന്ന് പ്രസിഡന്റ് കപിൽ സിബലിനോട് ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു.

Story Highlights : modi attends ganpati puja at cji chandrachuds residence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here