Advertisement

‘ശ്രുതി ഒറ്റയ്ക്കാകില്ല, ജെൻസന്റെ വിയോഗം അങ്ങേയറ്റം വേദനിപ്പിക്കുന്നു’; രാഹുൽ ഗാന്ധി

September 12, 2024
Google News 1 minute Read

ജെൻസന്റെ വിയോഗം അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ശ്രുതി ഒരിക്കലും ഒറ്റയ്ക്കാകില്ല. ശ്രുതി തനിച്ചല്ലെന്ന് ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആശ്വാസ വാക്കുകള്‍ കുറിച്ചു. മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ ഞാനും പ്രിയങ്കയും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു.

വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതുപോലെ അവൾ ധൈര്യവതിയായി നിന്നു. ഇന്ന്, അവൾ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അഭിമുഖീകരിക്കുന്നുവെന്നതിൽ ഞാൻ ദുഃഖിതനാണെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

‘മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ ഞാനും പ്രിയങ്കയും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതുപോലെ അവൾ ധൈര്യവതിയായി നിന്നു. ഇന്ന്, അവൾ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അഭിമുഖീകരിക്കുന്നുവെന്നതിൽ ഞാൻ ദുഃഖിതനാണ്. അവളുടെ പ്രതിശ്രുതവരൻ ജെൻസൻ്റെ വിയോഗം… ദുഷ്‌കരമായ ഈ സമയത്ത് നിങ്ങൾ തനിച്ചല്ലെന്ന് അറിയുക.. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാവട്ടെയെന്നും’ രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights : Rahul Gandhi About Shruthi and jenson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here