Advertisement

സർക്കാർ സ്ഥലത്ത് മുസ്ലിം പള്ളിക്ക് മതിൽ നിർമ്മിച്ചെന്ന് ആരോപണം, പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ; മാണ്ടിയിൽ കനത്ത സുരക്ഷ

September 13, 2024
2 minutes Read
Mandi mosque

മുസ്ലിം പള്ളിയിൽ അനധികൃത നിർമ്മാണമെന്ന് ആരോപിച്ച് ഹിന്ദു സംഘടനകുടെ പ്രതിഷേധം. ഹിമാചൽ പ്രദേശിലെ മാണ്ടിയിലാണ് സംഭവം. പ്രതിഷേധം മാണ്ടിയിലും ഷിംലയിലും അക്രമാസക്തമായി.

മാണ്ടിയിലെ ജയിൽ റോഡ് ഏരിയയിലെ സഞ്ജോലി മുസ്ലിം പള്ളിയുടെ മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. വിവാദത്തിന് പിന്നാലെ അനധികൃത നിർമ്മാണം എന്ന് ആരോപിക്കപ്പെടുന്ന ഭാഗം പൊളിച്ചുനീക്കിയെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു.

പൊതു മരാമത്ത് വകുപ്പിൻ്റെ സ്ഥലത്തായിരുന്നു നിർമ്മാണം. പിഡബ്ല്യുഡിയും മുനിസിപ്പൽ കോർപറേഷനും പള്ളി കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് ലഭിച്ച ഉടൻ തന്നെ മതിൽ പൊളിച്ചുനീക്കിയെന്ന് പള്ളി കമ്മിറ്റി ഭാരവാഹികളിൽ ഒരാൾ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

എന്നാൽ ഹിന്ദു സംഘടനകളിൽ ചിലർ ശക്തമായ പ്രതിഷേധവുമായി വന്നതോടെ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കി. ഷിംലയിലും മാണ്ടി സിറ്റിയിലും പ്രതിഷേധവും സംഘർഷവുമുണ്ടായി. 300 ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Story Highlights : Hindu groups protest against illegal construction at Mandi Mosque

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top