‘കാണരുത്, തൊടരുത്, ദൃഷ്ടിയില്‍ പോലും പെടരുത് എന്ന രാഷ്ട്രീയ അയിത്തം നല്ലതല്ല’; എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ പി എസ് ശ്രീധരന്‍പിള്ള
എഡിജിപി എം ആര്‍ അജിത് കുമാര്‍- ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ പരോക്ഷ പിന്തുണയുമായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ആര്‍എസ്എസുകാരെ കാണരുത് തൊടരുത് എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ചയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഇത്തരത്തിലുള്ള രാഷ്ട്രീയ അയിത്തം കുറ്റകരമാണ്. ഈ ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്നു. കേരളത്തില്‍ മാത്രമാണ് ഇങ്ങനെയുള്ള ചര്‍ച്ചകള്‍ നടക്കുന്നതെന്നും പി എസ് ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. ( P S sreedharan pillai on ADGP MR ajith kumar- RSS meeting)
ദൃഷ്ടിയില്‍പ്പെട്ടാല്‍ പോലും പാപമുള്ളവര്‍ എന്ന ഇതുപോലൊരു ആശയം മറ്റെവിടെയുമില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ആര്‍എസ്എസിന്റെ പേരില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആരെയാണ് കബളിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് സഖ്യം മുഖ്യമന്ത്രി ഓര്‍ക്കണമെന്നും 1980ല്‍ ഒ രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് കണ്‍വീനര്‍ ചെര്‍ക്കളം അബ്ദുള്ളയായിരുന്നെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അതിനെ പിന്താങ്ങിയത് യുഡിഎഫ് ആയിരുന്നെന്നും അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞു.
സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് എങ്ങനെയെന്ന് പഠിക്കണം. സുരേഷ് ഗോപി തൃശൂരില്‍ കാണിച്ചത് സാഹസികതയാണ്. ഇത്രയും സാഹസികമായി ആരും രാഷ്ട്രീയത്തില്‍ വന്നിട്ടില്ല. ശ്രീധരന്‍ പിള്ള പറഞ്ഞു. ആര്‍എസ്എസിന് ഒരു തരത്തിലുമുള്ള പബ്ലിസിറ്റി ആവശ്യമില്ലെന്നും ആര്‍എസ്എസ് ഹൃദയം കൊണ്ടാണ് ബന്ധം സ്ഥാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : P S sreedharan pillai on ADGP MR ajith kumar- RSS meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here