വിഗ്നേഷ് പട്ടാഭിരാമൻ കൊലക്കേസ്: പാക് വംശജൻ കുറ്റവാളിയെന്ന് വിധി, ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും

ഇന്ത്യാക്കാരനായ റെസ്റ്റോറൻ്റ് മാനേജറെ കൊലപ്പെടുത്തിയ കേസിൽ പാക് വംജനായ പ്രതിക്ക് യുകെയിൽ ജയിൽ ശിക്ഷ. വിഗ്നേഷ് പട്ടാഭിരാമൻ എന്ന 36കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷാസെദ് ഖാലിദ് എന്ന 25കാരനാണ് കുറ്റവാളിയെന്ന് തെളിഞ്ഞത്. ഈ വർഷം ഫെബ്രുവരി 14 നാണ് കൊലപാതകം നടന്നത്. യുകെയിൽ ഇന്ത്യൻ റെസ്റ്റോറൻ്രായ വേലിലെ ജീവനക്കാരനായിരുന്നു വിഗ്നേഷ്. സൈക്കിളിൽ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകും വഴിയാണ് മോഷ്ടിച്ച കാറിലെത്തിയ ഷാസെദ് ഖാലിദ് അടക്കമുള്ള സംഘം ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തിയത്.
പരിക്കേറ്റ വിഗ്നേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫെബ്രുവരി 19 ന് തന്നെ സംഭവത്തിൽ ഷാസെദ് ഖാലിദ് പിടിയിലായി. റീഡിങ് ക്രൗൺ കോടതിയിൽ 28 ദിവസത്തോളം നീണ്ട വിചാരണക്കൊടുവിലാണ് പ്രതി കുറ്റവാളിയാണെന്ന് തെളിഞ്ഞത്. ഇയാൾക്കൊപ്പം സംഭവ സമയത്ത് ഉണ്ടായിരുന്ന സൊയീം ഹുസൈൻ എന്ന 27 കാരനും മൈയ റൈലിയും കേസിൽ പ്രതികളായിരുന്നു. മൈയ റൈലിയെ കോടതി വെറുതെ വിട്ടു. സൊയീം ഹുസൈനെ കുറ്റക്കാരനെന്ന് വിധിച്ചു.
വിചാരണയുടെ ആദ്യ ഘട്ടത്തിൽ കുറ്റക്കാരനാണെന്ന് സമ്മതിക്കുകയാണെങ്കിൽ കുറഞ്ഞ ശിക്ഷ നൽകാമെന്ന നിർദ്ദേശം ഖാലിദ് തള്ളിയിരുന്നു. പിന്നീട് വിചാരണ നടന്ന ശേഷം ജൂറിയാണ് ഖാലിദ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇയാൾക്കുള്ള ശിക്ഷ ഒക്ടോബർ 10 ന് വിധിക്കും.
Story Highlights : Pakistani-origin man convicted of murdering Indian restaurant manager in UK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here