പാലക്കാട് തീറ്റ മത്സരത്തിനിടെ ദാരുണാന്ത്യം; ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി 50കാരൻ മരിച്ചു

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരണം. കഞ്ചിക്കോട് സ്വദേശി ബി സുരേഷ്(50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തിനിടെ ആണ് സംഭവം. കൂടുതൽ ഇഡ്ഡലി കഴിക്കാൻ ശ്രമിക്കുന്നതിടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
Read Also: ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്ന പേരിൽ വ്യാജ മദ്യ വിൽപന; രണ്ട് പേർ അറസ്റ്റിൽ
കഞ്ചിക്കോട് ഭാഗത്ത് യുവാക്കളുടെ കുട്ടായ്മയായിരുന്നു ഇഡ്ഡലി തീറ്റ മത്സരം നടത്തിയത്. മത്സരത്തിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി മൂന്നാം ഘട്ടം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടാത്. ഇഡ്ഡലി കഴിക്കുന്നതിനിടെ സുരേഷിന് ശ്വാസം കിട്ടാതെ വരികായയിരുന്നു. ഉടനെ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Story Highlights : 50 year old man died after idli stuck in his throat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here