Advertisement

മുഖ്യമന്ത്രിക്ക് അന്‍വറിനെ പേടി, സത്യം പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവിനും താത്പര്യമില്ല; ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

September 14, 2024
Google News 4 minutes Read
K Surendran slams Pinarayi vijayan and V D satheeshan in P V Anvar's allegation

മുഖ്യമന്ത്രിക്ക് പിവി അന്‍വര്‍ എംഎല്‍എയെ പേടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയാന്‍ തയാാറാകണമെന്ന് കെ സുരേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപിയോടും ആര്‍എസ്എസിനോട് രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിനും താത്പര്യമില്ലെന്നും കെ സുരേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ( K Surendran slams Pinarayi vijayan and V D satheeshan in P V Anvar’s allegation)

ഒരു രാഷ്ട്രീയ നിരീക്ഷകനെതിരെ പി വി അന്‍വര്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ ആരും തന്നെ ചര്‍ച്ച ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ആര്‍എസിഎസിനോട് രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞ് പാളീസായിരിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി വി അന്‍വറും വിശുദ്ധനല്ല. അദ്ദേഹത്തിനെതിരായ അഴിമതി ആരോപണങ്ങള്‍ കേരളം ചര്‍ച്ച ചെയ്തതാണ്. എല്ലാ ആരോപണങ്ങളിലും അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിനോ പ്രതിപക്ഷത്തിനോ താത്പര്യമില്ലെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: മകൾ മയക്കുമരുന്നുമായി ഡൽഹി പൊലീസിന്‍റെ പിടിയിലെന്ന വ്യാജ സന്ദേശം; എംഎൽഎയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

തൃശൂര്‍ പൂരം കലക്കി ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് നേട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതെന്ന ആരോപണം കെ സുരേന്ദ്രന്‍ പൂര്‍ണമായി തള്ളി. തൃശൂരില്‍ പൂരം കലക്കിയല്ല സുരേഷ് ഗോപി ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : K Surendran slams Pinarayi vijayan and V D satheeshan in P V Anvar’s allegation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here