‘അകലെ ഒരു പൊന്നോണം’; ഓണപ്പാട്ടുമായി ഖത്തർ മലയാളികൾ
മലയാളികളുടെ ആവേശകരമായ ഉത്സവകാലമാണ് ഓണം നാളുകൾ. ഇപ്പോഴിതാ ഓണത്തിനോടനുബന്ധിച്ച് ഖത്തർ മലയാളികൾ പുറത്തിറക്കിയ ഗാനം ശ്രദ്ധേയമാവുകയാണ്. ‘അകലെ ഒരു പൊന്നോണം’ എന്ന പേരിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഖത്തറിൽ നിന്നുള്ള മുൻ ഇന്ത്യൻ നേവി സംഗീതജ്ഞരാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ഷൈജു ജോസഫ് തൃശൂരാണ് സംഗീത സംവിധായകൻ. കെ.വിജയശ്രീധർ രചിച്ച ഗാനം ശ്രീരാഗ് കണ്ണൻ, സ്കറിയ ജേക്കബ്, ഷൈജു ജോസഫ്, ജിൻസൺ പി ജോസ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. മിലൻഷാ മാലൂർ ആണ് വീഡിയോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഓടക്കുഴൽ: പ്രതാപൻ, സാക്സ് : പ്രസൂൺ ആർ കൃഷ്ണ, ബാസ്: മോഹൻ ക്ഷേത്രി, റിതം : സുദർ പ്രതാപ്, കോറസ്: മുകേഷ് നായർ, ബിജുമോൻ, ഡാനി ചാക്കോ, നിതിൻ തോമസ്, ഡിഒപി: അനന്തു ആലപ്പുഴ എന്നിവരാണ് പിന്നണി പ്രവർത്തകർ.
Story Highlights : Qatar Malayalees with Onam song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here