നൂറുകണക്കിന് വജ്രങ്ങൾ പതിപ്പിച്ച വാച്ച് സൽമാൻഖാൻ സ്വന്തമാക്കിയോ?; വീഡിയോ വൈറൽ
ബോളിവുഡ് താരം സൽമാൻഖാന്റെ ആഡംബര ജീവിതം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള ഒന്നാണ്. ധരിക്കുന്ന വസ്ത്രങ്ങളും ഉപയോഗിക്കുന്ന വാഹനങ്ങളും തുടങ്ങി ടോപ്പ് ബ്രാന്‍ഡുകളാവും താരം കൈകാര്യം ചെയ്യുക. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ ഒരു വാച്ച് ധരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ലക്ഷ്വറി ജ്വല്ലറിയുടെയും വാച്ചുകളുടെയും നിര്‍മ്മാതാക്കളായ ജേക്കബ് ആന്‍ഡ് കമ്പനിയുടെ വാച്ച് ആണ് വീഡിയോയില്‍ സല്‍മാന്‍ ധരിക്കുന്നത്.
ജേക്കബ് ആൻ്റ് കോ യുടെ സ്ഥാപകനം ക്രീയേറ്റീവ് ഡയറക്ടറുമായ ജേക്കബ് അറോറയാണ് സൽമാനെ വാച്ച് അണിയിക്കുന്നത്. ജേക്കബ് തന്നെയാണ് ഈ വീഡിയോ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത് ധരിച്ചുനോക്കാന്‍ ഞാന്‍ ആരെയും അനുവദിക്കാറില്ല. പക്ഷേ സല്‍മാന്‍ ഖാന്‍റെ കാര്യം അങ്ങനെയല്ല, എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ ആയി ജേക്കബ് അറോറ കുറിച്ചിരിക്കുന്നത്.
നൂറുകണക്കിന് വജ്രങ്ങൾ പതിപ്പിച്ച ബില്യണയർ III എന്ന വാച്ചാണ് താരം അണിഞ്ഞിരിക്കുന്നത്. ജേക്കബ് & കമ്പനിയുടെ വെബ്‌സൈറ്റിൽ വിശദമാക്കിയിരിക്കുന്നതുപോലെ, 714 ഡയമണ്ടുകളാണ് ഇതിൽ പതിപ്പിച്ചിരിക്കുന്നത്. ജ്യാമിതീയ പാറ്റേണിലാണ് ഇത് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഡയമണ്ടുകളെ സപ്പോർട്ട് ചെയ്യാൻ വൈറ്റ് ഗോൾഡിലുള്ള ബ്രിഡ്ജും നൽകിയിട്ടുണ്ട്.
Read Also: രണ്ടാം വരവിനൊരുങ്ങി റാമും ജാനുവും
അതേസമയം, വാച്ച് സല്‍മാന്‍ ഖാന്‍ സ്വന്തമാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അനന്ദ് അംബാനിയുടെ വിവാഹ സമയത്ത് നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് കരുതപ്പെടുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡേവിഡ് ബെക്കാം തുടങ്ങി ലോകത്ത് തന്നെ ചുരുക്കം വ്യക്തികള്‍ മാത്രമാണ് ബില്യണയര്‍ 3 സിരീസില്‍ പെട്ട വാച്ചിന്‍റെ ഉടമകള്‍.
Story Highlights : Salman Khan owns a watch studded with hundreds of diamonds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here