കൊച്ചിയിൽ യുവാവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കൊച്ചി ഇടപ്പള്ളിയിൽ യുവാവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തി. കൂനംതൈ സ്വദേശി പ്രവീണാണ് മരിച്ചത്. കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. തിരുവോണ ദിനത്തിൽ പുലർച്ചെ നാട്ടുകാരാണ് മരോട്ടിച്ചോട് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്.
പ്രവീണിന്റെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. മർദ്ദനത്തെ തുടർന്ന് ഉണ്ടായ കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ സ്ഥിരമായി മരോട്ടിച്ചോട് പാലത്തിന് താഴെയാണ് കിടന്ന് ഉറങ്ങിയിരുന്നത്. ഇന്നലെ രാത്രി സുഹൃത്തുക്കളുമൊത്ത് ഇയാൾ മദ്യപിക്കുന്നത് കണ്ടതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഇവരെ കേന്ദ്രികരിച്ചാണ് അന്വേഷണം.
Read Also: ഉത്തർപ്രദേശ് മീററ്റിൽ കെട്ടിടം തകർന്നുവീണു; 10 മരണം
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സിസിടിവി കേന്ദ്രികരിച്ച് എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Body of the youth was found in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here