Advertisement

ഫ്‌ളവേഴ്‌സ് ചാനലിന്റെ കാഴ്ചവസന്തം ലൈവായി ഇനി യുട്യൂബിലും; ഇന്ന് മുതൽ എല്ലാ പ്രോഗ്രാമുകളും പ്രേക്ഷകർക്ക് ലൈവായി കാണാം

September 15, 2024
Google News 2 minutes Read
flowers

ഫ്‌ളവേഴ്‌സ് ചാനലിന്റെ കാഴ്ചവസന്തം ലൈവായി ഇനി യുട്യൂബിലും. പ്രേക്ഷകരുടെ പ്രിയപ്പെട്ട എന്റർടെയ്ൻമെന്റ് ചാനൽ ഫ്ളവേഴ്സ് ഇനി 24 മണിക്കൂറും ലൈവായി യൂട്യൂബിൽ കാണാം. ഫ്ളവേഴ്സിന്റെ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ യൂട്യൂബ് ലൈവ് നടൻ ആസിഫ് അലി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഇന്ന് രാവിലെ ട്വന്റിഫോറിന്റെ അവതാരപ്പുലികളിൽ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർക്കും അവതാരകർക്കുമൊപ്പം ചേർന്നായിരുന്നു ആസിഫ് അലിയുടെ പ്രഖ്യാപനം.

എട്ട് വർഷം മുൻപ് വിനോദ ടെലിവിഷൻ രം​ഗത്ത് വിപ്ലവം സൃഷ്ടിച്ച ഫ്‌ളവേഴ്‌സ് ഒരുക്കുന്ന കാഴ്ചവിരുന്ന് ഇനി യൂട്യൂബിലൂടെയും പ്രേക്ഷകർക്ക് ആസ്വദിക്കാം. തിരുവോണം നാളിൽ ഫ്ളവേഴ്സ് യൂട്യൂബ് ലൈവ് ആരംഭിക്കും. ഇന്ന് 12 മണിക്ക് ട്വന്റിഫോർ ന്യൂസ് വഴി ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ ഉദ്ഘാടനം നിർവഹിക്കും. ഇതോടെ ഫ്ളവേഴ്സിന്റെ എല്ലാ പ്രോ​ഗ്രാമുകളും പ്രൊഡക്ഷനുകളും ലൈവായി പ്രേക്ഷകർക്ക് കാണാൻ കഴിയും എന്നുള്ളതാണ് പ്രത്യേകത.

ഫ്ളവേഴ്സ് പ്രൈം മെമ്പർഷിപ്പ് എടുക്കുന്ന എല്ലാവർക്കും പ്രോഗ്രാമുകൾ ലൈവായി കാണാൻ കഴിയും. മെമ്പർഷിപ്പിനായി 29 രൂപ നൽകി ഫ്ളവേഴ്സ് യൂട്യൂബ് ലൈവ് വരിക്കാരാകാൻ കഴിയും. സ്വന്തം പേഴസ്ണൽ അക്കൗണ്ട് വഴി മാത്രമായിരിക്കും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ കഴിയുക. എക്സ്ക്ലൂസീവ് വീഡിയോസ്, തത്സമയ സ്ട്രീമുകൾ, പ്രോഗ്രാമുകൾ എന്നിവ വരിക്കാരായ അംഗങ്ങൾക്ക് ലഭിക്കും. ഒപ്പം ഷോർട്‌സുകളും പ്രത്യേക വീഡിയോസും കാണാനാകും.

ഇന്ന് നടക്കുന്ന ഫ്ളവേഴ്സ് ടോപ് സിങ്ങർ ​ഗ്രാൻഡ്ഫിനാലെ ഫ്ളവേഴ്സ് പ്രൈം മെമ്പർഷിപ്പ് എടുക്കുന്നവർക്ക് ലൈവായി കാണാൻ കഴിയും. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലാണ് മുഖ്യാതിഥിയായെത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫ്ളവേഴ്സ് ടോപ് സിങ്ങർ സീസൺ 4 ​ഗ്രാൻഡ് ഫിനാലെ ആരംഭിക്കുന്നത്.

Story Highlights : Flowers is now live on YouTube; All programs can be watched live from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here