Advertisement

ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു; ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ കച്ചവടം 701 കോടി; കഴിഞ്ഞ വര്‍ഷം നടന്നത് 715 കോടിയുടെ വില്‍പ്പന

September 15, 2024
Google News 1 minute Read
liquor

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ഈ ദിവസങ്ങളില്‍ കഴിഞ്ഞവര്‍ഷം 715 കോടിയുടെ മദ്യം വിറ്റിരുന്നു.

അതേസമയം, ഉത്രാട ദിവസത്തെ മദ്യ വില്‍പ്പനയില്‍ 4 കോടിയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇന്ന് ബെവ്‌കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്‍പ്പനയുടെ എത്രയെന്ന് കണക്കാക്കുന്നത്.

Story Highlights : liquor sales declined in kerala during onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here