Advertisement

‘എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു’; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി

September 15, 2024
2 minutes Read

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും, സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രിയുടെ ആശംസ.

“ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. കേന്ദ്ര മന്ത്രി സർബാനന്ദ സോനെവാളും ഓണാശംസകൾ നേർന്നു.

മലയളികളെല്ലാം തിരുവോണാഘോഷ തിമിർപ്പിലാണ്. ലോകത്തുള്ള എല്ലാ മലയാളികളും ഓണാഘോഷത്തിലേക്ക് കടന്നിരിക്കുകയാണ് അത്തം മുതൽ ആരംഭിച്ച ആഘോഷത്തിനാണ് ഇന്ന് പൂർണത വരിക്കാൻ പോകുന്നത്. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓണം. ഉള്ളവൻ ഇല്ലാത്തവനു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് അതിന്റെ പൂർണതയിലെത്തിക്കാം.

Story Highlights : PM Narendra Modi wishes Malayalees Happy Onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top