Advertisement

വിജയുടെ അവസാന ചിത്രം, ‘ദളപതി 69’; റിലീസ് 2025 ഒക്ടോബറിൽ

September 15, 2024
Google News 7 minutes Read
dalapathy69

ദളപതി വിജയ്യുടെ ഏറ്റവും പുതിയ ചിത്ര പ്രഖ്യാപിച്ചു. കെവിഎൻ പ്രൊഡക്ഷൻസ്നിർമിക്കുന്ന ചിത്രത്തിന് ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.

വിജയുടെ അവസാന ചിത്രമാണിതെന്ന പ്രത്യേകതയും ദളപതി 69 നുണ്ട്. ദീപശിഖയും പിടിച്ച് നില്‍ക്കുന്ന കയ്യാണ് പോസ്റ്ററിലുള്ളത്. ജനാധിപത്യത്തിന്റെ ദീപ വാഹകന്‍ എന്ന ടാഗ് ലൈനിലാണ് പോസ്റ്റര്‍.

അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്നലെയായിരുന്നു കെവിഎൻ പ്രൊഡക്ഷൻസ് ദളപതി 69 പ്രഖ്യാപന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അവസാനമായി ഒരിക്കല്‍ക്കൂടി എന്ന ടാഗോടുകൂടിയുള്ള വൈകാരിക വീഡിയോയായിലൂടെയായിരുന്നു പ്രഖ്യാപനം വന്നത്. വിജയ് സിനിമജീവിതം അവസാനിപ്പിക്കുന്നതിനോടുള്ള ആരാധകരുടേയും സിനിമ മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു വീഡിയോ.

Read Also: ഫ്‌ളവേഴ്‌സ് ചാനലിന്റെ കാഴ്ചവസന്തം ലൈവായി ഇനി യുട്യൂബിലും; ഇന്ന് മുതൽ എല്ലാ പ്രോഗ്രാമുകളും പ്രേക്ഷകർക്ക് ലൈവായി കാണാം

അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. യൂട്യൂബില്‍ മാത്രം 16 ലക്ഷം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്.

Story Highlights : Vijay’s last film, Dalapathy 69 first look poster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here