ഇനി “മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു”; വിവാഹ ചിത്രങ്ങൾ
ബോളിവുഡ് താരം അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ ദമ്പതികൾ.
ഏറെനാളത്തെ ലിവിങ് ടുഗെദര്‍ ബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് നീങ്ങുന്നത്. ഹിന്ദു ആചാരപ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നതെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. മിസ്സിസ് & മിസ്റ്റർ അദു-സിദ്ധു എന്നാണ് ചിത്രങ്ങളിൽ ഇരുവരും വിശേഷിപ്പിച്ചത്.
‘നീയാണ് എൻ്റെ സൂര്യൻ, എൻ്റെ ചന്ദ്രൻ, എൻ്റെ എല്ലാ നക്ഷത്രങ്ങളും’ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് അദിതി സിദ്ധാർഥുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ബീജ് കളർ സാരിയിൽ സുന്ദരിയായിട്ടാണ് താരം എത്തിയത്.
ഇരുവരുടെയും വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ നിരവധി ആളുകളാണ് ലൈക് ചെയ്തിരിക്കുന്നത്.
ചിത്രത്തിന് താഴെ നടൻ ദുൽഖർ സൽമാനും ആശംസയുമായെത്തി. വിവാഹ ആശംസകൾ… എപ്പോഴും സ്നേഹിക്കൂ എന്നായിരുന്നു താരത്തിന്റെ കമെന്റ്.
മഹാ സമുദ്രം (2021) എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അദിതിയും സിദ്ധാർത്ഥും പ്രണയത്തിലായത്. പിന്നീട് നിരവധി വേദികളിൽ ഇരുവരും ഒന്നിച്ച് എത്തിയിരുന്നതും ശ്രദ്ധനേടിയിരുന്നു.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ൽ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനാകുന്നത്. ഡൽഹിയിൽ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ ആണ് സിദ്ധാർഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. ഏകദേശം രണ്ടു വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ൽ വിവാഹമോചനം നേടി. ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരിഞ്ഞു.
Read Also: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ വിജയ് ഒന്നാമൻ
കമൽഹാസന്‍റെ ഇന്ത്യൻ 2 ആണ് സിദ്ധാർഥിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം. അദിതി റാവു ഹൈദരി കഴിഞ്ഞ രണ്ട് വർഷമായി പുതിയ ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ല. ‘ഗാന്ധി ടോക്‌സ്’, ഇംഗ്ലീഷ് സിനിമയായ ‘ലയണസ്’ എന്നിവയാണ് അദിതിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.
Story Highlights : Bollywood actor Aditi Rao Hydari and Siddharth got married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here