Advertisement

24 IMPACT ;”ഇനി സമാധാനമായി കിടന്നുറങ്ങാം”, ആലപ്പുഴയിലെ ക്യാന്‍സര്‍ ബാധിത കുടുംബത്തിന് സുരേഷ് ഗോപിയുടെ കൈത്താങ്ങ്; വീടിന്റെ ആധാരം കൈമാറി

September 16, 2024
Google News 2 minutes Read
suresh gopi

കേരള ബാങ്കിൽ നിന്നും ജപ്‌തി ഭീഷണി നേരിട്ട ആലപ്പുഴ പെരുമ്പളം സ്വദേശികളുടെ വീടിന്റെ ആധാരം കൈമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുമ്പളത്തെ രാജപ്പന്റെ കുടുംബത്തിന്റെ ദുരിതം ട്വന്റിഫോർ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു, ഇതേ തുടർന്നാണ് സുരേഷ് ​​ഗോപിയുടെ ഇടപെടൽ.

കുടുംബത്തിലെ മൂന്ന് പേരും ക്യാൻസർ ബാധിതരാണ്. മത്സ്യ ബന്ധന തൊഴിലിലാളിയായ രാജപ്പന്റെ വരുമാനം കൊണ്ട് കുടുബത്തിന് മുന്നോട് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. വീട് പണിക്കും
അർബുദ ബാധിതയായ എട്ടു വയസുകാരി ആരഭിയുടെ ചികിത്സയ്ക്കുമായിട്ടാണ് രാജപ്പൻ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നത്. പക്ഷെ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ജപ്‌തി ഭീഷണി നേരിടുകയായിരുന്നു കുടുംബം.

Read Also: അർബുദ ബാധിതയായ എട്ടു വയസുകാരിയുടെ ചികിത്സ വെല്ലൂരിലേക്ക് മാറ്റും; സഹായവുമായി സുരേഷ് ഗോപി

അഞ്ച് ദിവസം മുൻപാണ് താൻ ഈ വാർത്ത ശ്രദ്ധിച്ചതെന്നും അതിന്റെ പശ്ചാത്തലത്തിൽ വിളിച്ച് അന്വേഷിച്ചു. കുടുംബത്തിന് സമാധാനപരമായി കിടന്നുറങ്ങണം അതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കി കൊടുത്തിട്ടുള്ളത്. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർമാരോട് സംസാരിച്ചിരുന്നു. എത്രയും വേഗം വേണ്ടതെല്ലാം ചെയ്യും. കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം കുറച്ചുകൂടി നല്ലരീതിയിൽ ആക്കാൻ പറ്റുമോയെന്ന് നമുക്കെല്ലാം ശ്രമിക്കാമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

പെരുമ്പളം പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആരഭിയും കുടുംബവും കഴിയുന്നത്. ആരഭിക്ക് സംസാരിക്കാനും കഴിയില്ല. ചികിത്സയും, ദൈനംദിന ചിലവിനുമായി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കുടുംബം നേരിടുന്നത്. അർബുദ ബാധിയായ അമ്മ 2017 ൽ മരിച്ചു. അമ്മയുടെ രോഗം ഈ കുരുന്നിനെയും പിടികൂടിയപ്പോൾ ചേർത്ത് പിടിക്കാൻ മുത്തച്ഛനും, അമ്മുമ്മയും, ചേച്ചിയുമുണ്ട്. ആരഭിയുടെ അമ്മുമ്മയും അർബുദ ബാധിതയാണ്. കൊച്ചു മകളെ ഈ രോഗത്തിന് വിട്ട് കൊടുക്കാതിരിക്കാനുള്ള പോരാട്ടത്തിലാണ് അവർ. ആറാം ക്ലാസുകാരിയായ സഹോദരി ആരാധ്യക്കും അത് മാത്രമാണ് ആവശ്യം.

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 65 ലക്ഷം രൂപ ചിലവ് വരും. ദാതാക്കളെ ലഭിച്ചാൽ തുക കുറയും. എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സ നടത്തി വരുന്നത്.

Story Highlights : Suresh Gopi’s support for a cancer-stricken family in Alappuzha; document has been transferred

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here