ഫോണ്‍ ചോര്‍ത്തല്‍, പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് വി.മുരളീധരന്‍റെ കത്ത്

നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നിയമനടപടി വേണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇക്കാര്യമാവശ്യപ്പെട്ട് മുരളീധരന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു.
ഫോണ്‍ ചോര്‍ത്തലിന് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിന്‍റെ അനുമതിയില്ലാതെയുള്ള ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാവിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Story Highlights : V Muraleedharan Against P V Anvar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here