‘വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളന്റിയർമാർക്ക്, ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000’
മുണ്ടകൈ ചൂരൽമല ഉരുൾപൊട്ടൽ രക്ഷാ ദൗത്യത്തിലുള്ള സർക്കാരിന്റെ വരവ് ചെലവു കണക്കുകൾ പുറത്ത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
ദുരിതബാധിതരേക്കാൾ കൂടുതൽ കാശ് ചെലവിട്ടത് വോളണ്ടിയർമാർക്ക് വേണ്ടിയാണ്. വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയർമാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7കോടിയെന്നാണ് സർക്കാര്‍ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിൽ പറയുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വന്ന വോളണ്ടിയേഴ്സിന് യൂസർ കിറ്റ് നൽകിയ വകയിൽ ആകെ 2 കോടി 98 ലക്ഷം ചിലവായി. ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിന് ഒരു കോടി രൂപ. 17 ദുരിതാശ്വാസ ക്യാമ്പുകളിൽ 30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടിയാണ്. ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്ടർ ചാർജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ 12 കോടി.
മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോട്ടേഷൻ വകയിൽ 4 കോടി. മിലിട്ടറി വോളണ്ടിയർമാർ എന്നിവരുടെ മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ 2 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ താമസ സൗകര്യങ്ങൾ ഒരുക്കിയ വകയിൽ 15 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങൾക്ക് 10 കോടി.
ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് ചിലവായത് 15 കോടിയാണ്. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി ചിലവ് 11 കോടി. മെഡിക്കൽ പരിശോധന ചിലവ് എട്ടുകോടിയും ആയി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടി ചിലവായി. ഡ്രോൺ റഡാർ വാടക 3 കോടിയായി. ഡിഎൻഎ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Story Highlights : Wayanad landslide kerala government money figure data
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here