നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് കർശന ഉപാധികളോടെ ജാമ്യം

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് ഉചിതമല്ലെന്ന് കേരളം കോടതിയിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സ്വഭാവികമായ നീതി നിഷേധമാണ് തനിക്ക് ലഭിക്കുന്നതെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു.
കേസിലെ പ്രതികളാക്കപ്പെട്ടവർക്ക് തുല്യനീതി ലഭിക്കുന്നില്ല. താൻ ജയിലിൽ കഴിയുകയും കേസിലെ മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന പ്രമുഖ നടൻ ജാമ്യത്തിൽ കഴിയുന്നത് വൈരുധ്യമുള്ള കാഴ്ചയാണ് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പൾസർ സുനി കോടതിയിൽ പറഞ്ഞു. വിചാരണ വൈകുന്നതെന്ന് സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് കോടതി ചോദിച്ചു. തുല്യനീതിയുടെ ലംഘനമാകില്ലേ ഇനി ജാമ്യം നൽകിയില്ലെങ്കിൽ എന്ന് സുപ്രിം കോടതി ചോദിച്ചു. ഇത്രയും വർഷം വിചാരണ നേരിടേണ്ടിവരുന്നു എന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനം ജാമ്യം നിഷേധിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
കർശനമായി ജാമ്യ വ്യവസ്ഥകൾ ഏർപ്പെടുത്തിയാകും ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ ശക്തമായ എതിർപ്പ് മരകടന്നാണ് ജാമ്യം നൽകാനുള്ള തീരുമാനം. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017- ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിലാണ്.
Story Highlights : Bail Granted to Pulsar Suni in Actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here