ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മാറ്റുരയ്ക്കുന്നത് 49 പള്ളിയോടങ്ങള്‍
ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ , ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങള്‍ ഇത്തവണ മത്സരം വള്ളംകളിക്ക് മാറ്റുരയ്ക്കും. (aranmula uthrattathi boat race today)
ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വള്ളംകളി തുടങ്ങുക. മറ്റു വള്ളംകളികളില്‍ നിന്ന് വ്യത്യസ്തമായി ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ 52 കരകളിലുള്ള ആളുകള്‍ക്ക് മാത്രമാണ് മത്സര വള്ളംകളിയില്‍ തുഴച്ചിലിന് അനുവാദമുള്ളൂ.
Read Also: തൃശൂരില്‍ ഇന്ന് പുലികളിറങ്ങും; ഇത്തവണ പുലികളിക്കുള്ളത് ഏഴ് ടീമുകള്‍
49 പള്ളിയോടങ്ങളാണ് വള്ളംകളിയില്‍ പങ്കെടുക്കുക. ഇതിന് ശേഷം ജലഘോഷ യാത്രയില്‍ 52 പള്ളിയോടങ്ങളും പങ്കെടുക്കും. എട്ട് മന്ത്രിമാര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അടക്കമുള്ള കേന്ദ്രമന്ത്രിമാരും ജലമേള കാണാനെത്തും.
Story Highlights : aranmula uthrattathi boat race today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here