Advertisement

‘എട്ട് വർഷത്തെ സ്വപ്നമാണ് ARM സിനിമ, തകർക്കാൻ ഗൂഢ ശ്രമം’; സംവിധായകൻ ജിതിൻ ലാൽ

September 18, 2024
Google News 1 minute Read

വ്യാജ പതിപ്പിന് പിന്നിൽ സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ARM സിനിമയുടെ സംവിധായകന്‍ ജിതിന്‍ ലാല്‍. ഇന്ത്യയ്ക്ക് പുറത്തുള്ള തീയറ്ററുകളിൽ അറബ് സബ് ടൈറ്റിൽ ഉണ്ട്. ഇത് ഇംഗ്ലീഷ് സബ് ടൈറ്റിൽ ആണ് പുറത്തായത്. അത് ഇന്ത്യയ്ക്ക് അകത്ത് നിന്നുമാണ് ലീക്ക് ആയത്. എട്ട് വർഷത്തെ സ്വപ്നമാണ് ARM സിനിമയെന്നും ജിതിൻ ലാൽ പറഞ്ഞു.

രണ്ടാമത്തെ ദിവസം തന്നെ സിനിമയെ നശിപ്പിക്കാൻ ശ്രമം. അഞ്ച് ഭാഷകളുടെ ഔട്ട് പുറത്ത് വന്നിട്ടുണ്ട്. അതിൽ ഞങ്ങൾ ഒളിപ്പിച്ച ചില ഘടകങ്ങൾ ഉണ്ട്. അത് തിരിച്ചറിയാൻ സാധിക്കും. ടോറന്റിൽ പോസ്റ്റ് ചെയ്യാതെ സിനിമ ടെലെഗ്രാമിൽ നേരിട്ട് പങ്കുവയ്ക്കുകയായിരുന്നു ചെയ്‌തത്‌. സിനിമയെ തകർക്കാനുള്ള ശ്രമം നടക്കുന്നു. നിയമം അതിന്റെ വഴിക്ക് പോകും. കൂടുതൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നും ജിതിൻ പറഞ്ഞു.

അതേസമയം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമില്‍ എത്തിയതില്‍ അന്വേഷണം ആരംഭിച്ച് കൊച്ചി സൈബര്‍ പൊലീസ്. സംവിധായകന്‍ ജിതിന്‍ ലാലിന്റെ പരാതിയിലാണ് അന്വേഷണം. സിനിമയുടെ വ്യാജപതിപ്പുകള്‍ തടയാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു.

തീയറ്ററില്‍ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമില്‍ എത്തിയത്. ഇന്നലെ ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ലാല്‍ കൊച്ചി സൈബര്‍ പൊലീസില്‍ മെയില്‍ മുഖേന പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ മൊഴി ഇന്ന്
പൊലീസ് രേഖപ്പെടുത്തി.

അതേസമയം സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നാണ് ഫിയൊക്കിന്റെ നിലപാട്.സര്‍ക്കാര്‍ ഇടപെട്ട് ടെലഗ്രാം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഫിയോക്ക് ജോയിന്റ് സെക്രട്ടറി സുരേഷ് ഷേണായ് 24 നോട് പറഞ്ഞു.

Story Highlights : Jithin lal on ARM Movie Copy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here