ഗണേശോത്സവത്തിന് മുംബൈയിൽ നിമജ്ജനം ചെയ്തത് 37,064 വിഗ്രഹങ്ങൾ
മുംബൈയിൽ ഗണേശോത്സവത്തിന് സമാപനം. ഗണേശോത്സവത്തിന് 37,000-ത്തിലേറെ വിഗ്രഹങ്ങളാണ് മുംബൈയിലെ ജലാശയങ്ങളിൽ നിമജ്ജനം ചെയ്തത്. ദി ഹിന്ദു, ടൈംസ് നൗ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ന് രാവിലെ ആറ് മണി വരെയുള്ള കൻക്കുകൾ പ്രകാരം 37,064 വിഗ്രഹങ്ങളാണ് നിമജ്ജനം ചെയ്തത്. ഇതിൽ 5,762 എണ്ണം കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെതായിരുന്നു. 197 എണ്ണം ഗൗരി വിഗ്രഹങ്ങളായിരുന്നു. വിഗ്രഹ നിമജ്ജനത്തിന് ശേഷം മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ജുഹു ബീച്ച് ഉൾപ്പെടെ മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ ബീച്ച് വൃത്തിയാക്കൽ ആരംഭിച്ചു.
സെപ്റ്റംബർ ഏഴിന് ആരംഭിച്ച ആഘോഷങ്ങൾക്ക് ഇതോടെ അവസാനമായി. വിഗ്രഹ നിമജ്ജനുത്തിനായി നഗരത്തിന്റെ നാന ഭാഗത്തും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലെ ബീച്ചുകളും തടാകങ്ങളും കൃത്രിമ കുളങ്ങളിലും ഭക്തർ നിമജ്ജനം നടത്തി. ഇന്ന് നിമജ്ജനം ചെയ്തവയിൽ 31 ശതമാനവും കൃത്രിമ കുളങ്ങളാലായിരുന്നു. ലാൽബൗച്ച രാജ ഗണേശന്റെ വിഗ്രഹം തെക്കൻ മുംബൈയിലെ ഗിർഗാവ് ബീച്ചിൽ നിന്ന് അറബിക്കടലിലാണ് നിമജ്ജനം ചെയ്തത്.
Story Highlights : over 37000 idols immersed in mumbai as ganesh festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here