‘ഉരുൾപൊട്ടൽ കണക്ക് വാർത്ത സൃഷ്‌ടിച്ചത് ബിജെപി ഏജന്റുമാർ, കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമം’: മന്ത്രി പി എ മുഹമ്മദ് റിയാസ്
മുണ്ടകൈ ഉരുൾപൊട്ടൽ കണക്ക് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. വാർത്ത സൃഷ്‌ടിച്ചത് ബിജെപി ഏജന്റുമാർ. മാധ്യമ പ്രവർത്തകരിൽ ബിജെപി ഏജന്റുമാർ ഉണ്ട്. കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമം. കേന്ദ്രസഹായം മുടക്കാൻ ശ്രമിക്കുന്നു.
മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്.വയനാട് ദുരന്തത്തിൽ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോടെ പ്രധാനമന്ത്രി പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
എഡിജിപി അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ലെന്നും വേണ്ട സമയത്ത് അതുണ്ടാകുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെ വേട്ടയാടാൻ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. മിണ്ടേണ്ട സമയത്ത് മുഖ്യമന്ത്രി മിണ്ടുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
Story Highlights : P A Muhammad Riyas on Wayanad Landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here