Advertisement

ബെംഗളൂരു ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം, മലയാളിക്ക് ദാരുണാന്ത്യം

September 19, 2024
Google News 1 minute Read

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി സുജയ് സുജാതൻ(34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്.

കഴിഞ്ഞ രണ്ട് ആഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. ഉച്ചയോടെ ആശുപത്രിയിലെ സി.സി.യു വാർഡിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്.

തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തീപിടിത്തത്തിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്.

Story Highlights : fire breaks out at hospital in bengaluru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here