Advertisement

ദേഷ്യം നിയന്ത്രിച്ച് ക്രീസിൽ തുടരാൻ ‘ഹനുമാൻ ചാലിസ’ ചൊല്ലിയെന്ന് ഗംഭീർ; ‘ഓം നമഃ ശിവായ്’ ചൊല്ലി നേടിത് റൺ കൂമ്പാരമെന്ന് കോലി; ബിസിസിഐയുടെ വിഡിയോ വൈറൽ

September 19, 2024
Google News 2 minutes Read

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സൂപ്പർതാരം വിരാട് കോലിയും തങ്ങളുടെ ബാറ്റിംഗിനിടെയുള്ള അറിയാക്കഥകളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും വാചാലരായി. ബിസിസിഐ പങ്കുവച്ച വിഡിയോയിലാണ് മാനസികമായ സഹായിച്ചിട്ടുള്ള ആത്മീയ അനുഭവങ്ങളെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

2014-15 ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഓരോ പന്തും നേരിടുന്നതിന് മുമ്പും ‘ഓം നമ ശിവായ്’ ജപിച്ചിരുന്നു വെന്നും. അത് മനസിനെ ശാന്തമാക്കുയും ഏകാ​ഗ്രത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തുവെന്നും കോലി പറഞ്ഞു. നാല് സെഞ്ചുറികൾ ഉൾപ്പെടെ 692 റൺസ് ആ പരമ്പരയിൽ നേടാൻ കഴഞ്ഞു വെന്നും കോലി വിഡിയോയിൽ പറയുന്നു.

എന്നാൽ ഗൗതം ഗംഭീർ ക്രിക്കറ്റിലെ ആത്മീയതയുമായി ബന്ധപ്പെട്ട തന്റെ അനുഭവവും പങ്കുവച്ചു. നേപ്പിയർ ടെസ്റ്റിൽ രണ്ട് ദിവസത്തിലധികം തുടരെ ബാറ്റ് ചെയ്ത്, 137 റൺസ് നേടി ഇന്നിം​ഗ്സിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. “ ദേഷ്യം നിയന്ത്രിക്കാനും ക്ഷമയോടെ ക്രീസിൽ തുടരാനും ഹനുമാൻ ചാലിസ ശ്രവിക്കുമായിരുന്നു. അത് ക്രീസിൽ തുടരുന്നതിന് മാത്രമായിരുന്നില്ല,മറ്റൊരു മാനസികാവസ്ഥയിലേക്ക് മാറ്റിയെന്നും ഗംഭീർ പറഞ്ഞു. ഏകാഗ്രത മികച്ച പ്രകടനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നും ഇരുവരും വിഡിയോയിൽ വ്യക്തമാക്കി.

Story Highlights : Kohli chant “Om Namah Shivay” before every ball

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here