‘ഒരു കാലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞ ജമ്മു കശ്മീര്‍ ജനതയുടെ കയ്യില്‍ ഇപ്പോള്‍ പുസ്തകങ്ങളും പേനകളും’; പ്രധാനമന്ത്രി
ഒരു കാലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്ന ജമ്മു കശ്മീര്‍ ജനതയുടെ കയ്യില്‍ ഇപ്പോള്‍ പുസ്തകങ്ങളും പേനകളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കിയെന്നും മേഖലയുടെ സുസ്ഥിര വികസനമാണ് ലക്ഷ്യമെന്നും പൊതുറാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ആദ്യഘട്ട തെരഞ്ഞെടുപ്പിലെ റെക്കോർഡ് പോളിംഗിന് ജമ്മു കശ്മീരിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.ജനാധിപത്യത്തിന്റെ ഉത്സവമാണ് കശ്മീരിൽ നടക്കുന്നത്. മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിൽ വൈകിട്ട് ആറോടെ പ്രചാരണം അവസാനിപ്പിക്കും. വീടുവീടാന്തരം കയറിയുള്ള പ്രചാരണങ്ങൾ അസാധ്യമായിരുന്നു. ഇന്ന് രാത്രി വൈകിയും പ്രചാരണം നടക്കുന്നു.
ജനങ്ങൾ ജനാധിപത്യം ആഘോഷിക്കുകയാണ്. അവരുടെ വോട്ടിന് മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് അവർക്ക് പ്രതീക്ഷയുണ്ട്. ഈ പ്രതീക്ഷയാണ് ശാക്തീകരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നിവരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇവര്‍ കാരണം കശ്മീരിലെ ഹിന്ദുക്കള്‍ക്ക് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
സമാനമായ രീതിയില്‍ അക്രമങ്ങളും അതിക്രമങ്ങളും സഹിച്ചവരാണ് കശ്മീരിലെ സിഖ് കുടുംബങ്ങള്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കാശ്മീരി ഹിന്ദു, സിഖ് സമുദായങ്ങള്‍ക്കെതിരായ അനീതിയ്ക്ക് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും കാരണക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും കശ്മീരിന്റെ ദ്രുതഗതിയുള്ള വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Story Highlights : Narendra Modi Praises Jammu Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here