ഇങ്ങനെയൊരു ഐഫോൺ പ്രേമം! ഐഫോൺ ആദ്യം വാങ്ങാനായി വിദേശ യാത്ര നടത്തുന്ന ധീരജ്
ഐഫോൺ വാങ്ങണമെന്ന സ്വപ്നവും ആഗ്രഹവുമായി നടക്കുന്ന ചിലരെങ്കിലും നമ്മുടെ കൂട്ടിത്തിലോ ചുറ്റുപാടിലോ കാണും. എന്നാൽ ഐഫോൺ മാത്രം വാങ്ങാൻ വിദേശ യാത്ര നടത്തുന്ന ഒരു ചങ്ക് നിങ്ങൾക്ക് കാണുമോ? ഐഫോൺ ആദ്യം വാങ്ങാനായി വിദേശ യാത്ര നടത്തുന്ന മലയാളി ഉണ്ട്. ധീരജ് പള്ളിയിൽ എന്ന യുവാവാണ് എല്ലാ വർഷവും ഐഫോൺ പുറത്തിറങ്ങുമ്പോൾ ദുബായിലേക്കു പറന്നെത്തുന്നത്. ഐഫോൺ 16 പുറത്തിറങ്ങിയപ്പോഴും ധീരജ് പതിവ് തെറ്റിച്ചില്ല. നേര ദുബായിലേക്ക് പറന്നു.
ദെയ്റ സിറ്റി സെന്ററിലെ ഐസ്റ്റൈൽ സ്റ്റോറിലെത്തി ഐഫോൺ പ്രോ മാക്സ് മോഡലുകളാണ് ധീരജ് സ്വന്തമാക്കിയത്. . 5,200 ദിർഹമാണ് ഏകദേശം 1,18,286 ഇന്ത്യൻ രൂപയാണ് ധീരജിന് ചിലവായത്. ഐഫോൺ 11 മുതൽ കഴിഞ്ഞ വർഷം ഇറങ്ങിയ ഐഫോൺ 15വരെ ദുബായിൽ പോയാണ് ധീരജ് വാങ്ങിയിട്ടുള്ളത്. ഐഫോൺ 12 വാങ്ങാൻ കൊവിഡ് കാലത്തും ധീരജ് വിദേശത്തേക്ക് പറന്നു.
Read Also: ഐ ഫോൺ 16 വിപണിയിലെത്തി; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തിക്കും തിരക്കും
പ്രീമിയം സ്റ്റോറുകൾ ഐഫോൺ ഇവന്റിനുശേഷം ധീരജിനെ ആദ്യ വിൽപനയ്ക്കായി ക്ഷണിക്കാറുണ്ട്. അതേസമയം ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഡൽഹിയിലും മുംബൈയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക വിൽപന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
Story Highlights : Dheeraj travels abroad to buy iPhone first
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here