‘2025 ൽ 75 വയസ് പൂർത്തിയാകുന്നതോടെ മോദിക്ക് പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും’: ശശി തരൂര്‍
കശ്മീർ, ഹരിയാന, ഝാർഖണ്ഡ്,മഹാരാഷ്ട്ര തുടങ്ങിയ നാല് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി . െജ.പി ക്ക് ഭരണം നഷ്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായ ഡോ.ശശി തരൂർ. ഈ നാലു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം അധികരത്തിലേറുമെന്നും 2025 ൽ 75 വയസ്സ് പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്ഥാനം ഒഴിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ്സിൻ്റെ തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെൻ്റിലെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്ത ഡോ.തരൂരിനെയും, കൊമ്പൻസ് ഫുട് ബോൾ ടീം ഉടമ ചന്ദ്രഹാസനെയും പൊന്നാട നല്കി ആദരിച്ചു.
Story Highlights : Sashi Tharoor Against bjp and modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here