‘മുഖ്യമന്ത്രി കാര്യങ്ങൾ പറഞ്ഞിട്ടും വീണ്ടും അൻവർ പ്രതികരിച്ചത് ദോഷകരം’: എ വിജയരാഘവൻ
പി വി അൻവറിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. മുഖ്യമന്ത്രി കാര്യങ്ങൾ പറഞ്ഞിട്ടും വീണ്ടും അൻവർ പ്രതികരിച്ചത് ദോഷകരം. ഇത്തരം പരസ്യ പ്രകടനങ്ങൾ അൻവറിനെ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് പ്രതിപക്ഷവും ഇടതുവിരുദ്ധ നിലപാടും ഉള്ളവരാണ്. അതിന് സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ല. അൻവറിന്റേത് അത്തരം സമീപനമാണ്. സമീപകാലങ്ങളിൽ അൻവർ നടത്തിയ പ്രതികരണങ്ങൾ ശത്രുക്കൾക്ക് ആഹ്ലാദിക്കാവുന്നവയാണ്. അത് ശരിയല്ല. വിജയരാഘവൻ പറഞ്ഞു.
അൻവർ ഉയർത്തിയ കാര്യങ്ങളിൽ നിയമാനുസൃതമായ നിലപാടുകൾ സർക്കാർ സ്വീകരിച്ചിട്ടും വീണ്ടും പ്രതികരണങ്ങളുമായി മുന്നോട്ടു വരുന്നത് ശരിയല്ല. ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ അൻവർ നിരന്തരമായി ഇത്തരം പ്രസ്ഥാവനകള്‍ നടത്തുന്നത് ഇടതുപക്ഷത്തിന്റെ പൊതു മുന്നേറ്റത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : A Vijayaraghavan Against P V Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here