‘നാവിക സേന പോയിന്റ് ചെയ്‌ത ഭാഗത്ത് തെരച്ചിൽ നടത്തണം, ഇനിയൊരു ജീവൻ പൊലിയരുത്’ ; അർജുന്റെ സഹോദരി

ഷിരൂർ ദൗത്യം, മാൽപെ മടങ്ങിയതിൽ വിവാദത്തിനില്ലെന്ന് അർജുന്റെ സഹോദരി അഞ്ജു 24നോട്. നാവിക സേന പോയിന്റ് ചെയ്‌ത ഭാഗത്ത് തെരച്ചിൽ നടത്തണം. ജില്ലാ ഭരണകൂടം ഇതുവരെ സ്വീകരിച്ചതെല്ലാം കൃത്യമായ നടപടികളെന്ന് അഞ്ജു പറഞ്ഞു. കൃത്യമായ ഏകോപന സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കണം. ലഭ്യമായ സംവിധാനങ്ങള്‍ എത്രയും വേഗം ഉപയോഗിക്കണം.
ജില്ല ഭരണകൂടത്തെയും പൊലീസിനെയും വിശ്വാസത്തിലെടുത്ത് തെരച്ചിൽ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. മല്‍പെയുടെതെന്നല്ല, ഇനിയും ഒരാളുടെയും ജീവൻ അപകടത്തിലാക്കുന്ന തെരച്ചിൽ വേണ്ട എന്നും അഞ്ജു പറഞ്ഞു. അർജുന് വേണ്ടി മാത്രമല്ല, കാണാതായ മറ്റ് രണ്ട് പേർക്ക് കൂടി വേണ്ടി കാര്യക്ഷമമായ തെരച്ചിൽ വേണമെന്നും അഞ്ജു ആവശ്യപ്പെട്ടു.
യാതൊരു തരത്തിലുള്ള വിവാദങ്ങള്‍ക്കും താല്‍പര്യമില്ല. എത്രയും വേഗം അര്‍ജുന്‍റെ ട്രക്കിന്‍റെ അടുത്ത് എത്തുകയെന്നതാണ് ആഗ്രഹം. ഇനിയും ഏട്ട് ദിവസം ഡ്രഡ്ജിങ് തുടരാം എന്ന ജില്ലാ ഭരണകൂടത്തിന്റെയും എംഎൽഎയുടെയും ഉറപ്പിന് നന്ദിയുണ്ട്. ഡൈവിങ് ഉപയോഗിച്ച് മനുഷ്യസാധ്യമായ തെരച്ചിൽ കൊണ്ട് ഫലം ഇല്ലാത്തതിനാൽ ആണല്ലോ ഡ്രഡ്ജർ കൊണ്ട് വന്നത്. അതിനാൽ തന്നെ ഇനിയും ഡ്രഡ്ജര്‍ ഉപയോഗിക്കാനുള്ള സമയം ഇനിയും പാഴാക്കരുതെന്നും അഞ്ജു പറഞ്ഞു.
Story Highlights : Arjun rescue latest update arjuns sister anju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here