ആന്ധ്രയിൽ ATM കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു
ആന്ധ്രയിൽ ATM കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു. ആന്ധ്രാപ്രദേശിലെ കടപ്പയിലാണ് വൻ മോഷണം നടന്നത്. രണ്ട് എടിഎം ലാണ് കവർച്ച നടന്നത്. SBIയുടെ എടിമിൽ നിന്നും 65 ലക്ഷം രൂപയും. തൊട്ടടുത്തുള്ള മറ്റൊരു എടിമിൽ നിന്നും 35 ലക്ഷം രൂപയുമാണ് കവർന്നത്. വലിയ സാങ്കേതിക സഹായങ്ങളോട് കൂടിയ ഓപ്പറേഷൻ അല്ല നടത്തിയിരിക്കുന്നത്.
നേരിട്ട് എടിഎം അടിച്ചുപൊളിച്ച് അതിലെ രൂപ കൈക്കലാക്കുകയായിരുന്നു. സിസിടിവി ഇല്ല എന്ന് ഉറപ്പുവരുത്തിയാണ് മോഷണം നടത്തിയത്. ആസൂത്രിതമായ മോഷണം തന്നെയാണ് ഇത്. ഇതിന് പിന്നിൽ ഒരു സംഘം തന്നെയുണ്ടെന്നാണ് ആന്ധ്രാ പൊലീസ് പറഞ്ഞത്. എടിഎം ഉണ്ടായിരുന്ന സമീപത്തെ പ്രദേശങ്ങളലിലും സിസിടിവി ഇല്ല. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികെയാണ്.
Story Highlights : ATM Robery in Andrapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here