Advertisement

‘ഗംഗാവലി പുഴയുടെ അടിയിൽ ആക്ടിവ സ്കൂട്ടറും, 10 തടികഷ്ണങ്ങളും കണ്ടെത്തി’; ഈശ്വർ മാൽപെ

September 22, 2024
Google News 1 minute Read

ഗംഗാവ്ലി പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വർ മാൽപെ. CP3 യിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 10 തടിക്കഷ്ണങ്ങൾ. സ്‌കൂട്ടർ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ആകാമെന്നാണ് മാൽപെ പറയുന്നത്. അർജുൻ്റെ ലോറി കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷയെന്ന് മൽപെ പറഞ്ഞു.

ലോറിയുടെ ലോഹഭാഗം കണ്ടെത്തി. തെരച്ചിൽ നടത്താൻ അധികൃതർ സഹകരിക്കുന്നില്ല. ഇതാണ് സമീപനമെങ്കിൽ നാളെ ഷിരൂർ വിടുമെന്നും മാൽപെ പറഞ്ഞു. ചട്ടം കെട്ടി തുഴഞ്ഞാണ് തെരച്ചിൽ. CP4 കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തണം.

സർക്കാരിൽ നിന്നും ഒരു പണം പോലും കൈപറ്റാതെയാണ് താൻ തെരച്ചിലിന് എത്തിയത്. അർജുൻ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ട് ആ ആത്മാർത്ഥതയിലാണ് ഈ ജോലി ചെയുന്നത്. അധികൃതർ പല കാരണങ്ങൾ പറഞ്ഞാണ് തെരച്ചിൽ തടയുന്നതെന്നും മാൽപെ പറഞ്ഞു.

Story Highlights : eshwar malpe on arjun rescue update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here