Advertisement

561 കിലോമീറ്റർ റേഞ്ച്, ചാർജാകാൻ 24 മിനിറ്റ്; കിയ ഇവി9 ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്നു

September 22, 2024
Google News 3 minutes Read

ഇന്ത്യക്കാർക്ക് പ്രിയങ്കരനായി മാറുകയാണ് കൊറിയൻ ബ്രാൻഡായ കിയ. സോനെറ്റ്, സെൽറ്റോസ്, കാരെൻസ്, EV6 എന്നിവ ഇന്ത്യൻ വിപണിയിൽ പച്ചപിടിപ്പിക്കാൻ കഴിഞ്ഞ കിയ പുതിയ രണ്ട് മോഡലുകളും ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിക്കുകയാണ്. കാർണിവൽ എംപിവി, EV9 ഇലക്‌ട്രിക് എസ്‌യുവി തുടങ്ങിയവാണ് കിയ അവതരിപ്പിക്കുന്നത്. ഒക്ടോബർ മൂന്നിന് ഇവ അവതരിപ്പിക്കും.

കിയ ഇവി9 ന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. കംപ്ലീറ്റ് ബിൽറ്റ് അപ്പ് യൂണിറ്റായാവും വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മെർസിഡീസ് ബെൻസ് EQE, ബിഎംഡബ്ല്യു iX, ഔഡി Q8 ഇ-ട്രോൺ എന്നിവയോടാവും EV9 മാറ്റുരയ്ക്കുക. ക്യൂബ് ലാമ്പുകളുടെ ഇരട്ട ക്ലസ്റ്ററുകൾ, ഡിജിറ്റൽ പാറ്റേൺ ലൈറ്റിംഗ് ഗ്രിൽ, വെർട്ടിക്കൽ ഹെഡ്‌ലാമ്പുകൾ എന്നിവയാണ് ഇവി9ന്റെ ഡിസൈനെ കളർഫുള്ളാക്കുന്നത്.

സ്‌പോർട്ടി 21 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. സ്‌നോ വൈറ്റ് പേൾ, ഓഷ്യൻ ബ്ലൂ, പെബിൾ ഗ്രേ, പാന്തേര മെറ്റൽ, അറോറ ബ്ലാക്ക് പേൾ എന്നീ അഞ്ച് കളർ ഓപ്ഷനുകളോടെയാണ് വാഹനം എത്തുന്നത്. ഇന്റീരിയർ വൈറ്റ് ആൻഡ് ബ്ലാക്ക്, ബ്രൗൺ ആൻഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് ഡ്യുവൽ-ടോൺ തീമുകളിലാവും ഉണ്ടാവുക. ഇലുമിനേറ്റഡ് സ്റ്റിയറിംഗ് വീൽ എംബ്ലം, ഡ്യുവൽ ഇലക്ട്രിക് സൺറൂഫുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവ മറ്റ് സവിശേഷത.

99.8kWh ബാറ്ററി പായ്ക്കും ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനായി ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിലുണ്ടാവുക. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 24 മിനിറ്റിനുള്ളിൽ ബാറ്ററി 10-80 ശതമാനം ചാർജ് ചെയ്യാം. ആറ് സീറ്റ് വാഹനമാണ് കിയ ഇവി9 ഇലക്‌ട്രിക് എസ്‌യുവി.

Story Highlights : Kia EV9 electric SUV to launch on October 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here