Advertisement

കുട്ടികളുടെ ഫുട്ബോൾ മത്സരത്തിനിടെ വടിവാൾ വീശി ഭീഷണി; ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ

September 22, 2024
Google News 1 minute Read

വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി ലീഗ് ജില്ലാ നേതാവിന്റെ മകൻ. മൂവാറ്റുപുഴ മാറാടിയിലാണ് സംഭവം. ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും പ്രമുഖ വ്യവസായിയുമായ പി എ അമീർ അലിയുടെ മകൻ ഹാരിസ് ആണ് വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ ഉയർത്തിയത്. വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെ റഫറി ചുവപ്പുകാർഡ് കാണിച്ചതാണ് പ്രകോപനത്തിന് കാരണം.

തർക്കം കളികാണാൻ എത്തിയവരിലേക്ക് നീണ്ടു. ഇതിനിടെ ലീഗ് നേതാവിന്റെ മകൻ ഹാരീസ് വീട്ടിൽ പോയി വടിവാൾ എടുത്തു വരികയായിരുന്നു. പിന്നെ വടിവാൾ ഉയർത്തി കുട്ടികൾക്ക് നേരെ ഭീഷണിയായി. മൂവാറ്റുപുഴ മാറാടിയിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രാദേശിക ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം.

നാട്ടുകാർ ഇടപെട്ട് ലീഗ് നേതാവിന്റെ മകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർക്ക് നേരെയും ഇയാൾ ഭീഷണി മുഴക്കുന്നുണ്ട്. കുട്ടികളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് തുടർ നടപടികളിലേക്ക് കടന്നു. പ്രതി ഹാരിസിനെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights : league leaders son with sword

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here