Advertisement

‘ആരും ഒരു ചുക്കും ചെയ്യാനില്ല, ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾ ഒപ്പമുണ്ട്‌’; പി.വി അൻവർ

September 22, 2024
Google News 1 minute Read

മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായുള്ള വാർത്താ സമ്മേളനത്തിന് പിന്നാലെ ഫെയ്സ് ബുക്ക് പോസ്റ്റുമായി പി വി അൻവർ. ഒരു ​ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്നും ഒരു കയ്യടിയും പ്രതീക്ഷിക്കുന്നില്ലെന്നുമാണ് പി വി അൻവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

‘ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്‌. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്‌. അത്‌ മതി.. . ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യാനില്ല..’- പി വി അൻവർ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് വാർത്താ സമ്മേളനത്തിലൂടെ പി വി അൻവർ മറുപടി നൽകിയിരുന്നു. താൻ മാത്രമല്ല, ഇഎംഎസും പഴയ കോൺ​ഗ്രസ് കാരനായിരുന്നുവെന്നാണ് പി വി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പി വി അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോൺ​ഗ്രസിൽ നിന്നാണ് വന്നതെന്നുമാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

Story Highlights : P V Anvar Facebook post Viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here