ഛത്തീസ്ഗഡിൽ ഇടിമിന്നലേറ്റ് 8 മരണം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിലാണ് സംഭവം. ഇടിമിന്നലേറ്റ് ആറ് കുട്ടികൾ ഉൾപ്പടെ 8 പേരാണ് മരണപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.പ്ലസ് വണ്ണിലെ പരീക്ഷകഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികളാണ് മരിച്ചത്.കനത്ത മഴയെത്തുടർന്ന് മരത്തിന് സമീപത്തെ ഷെഡ്ഡിനടിയിൽ നിൽക്കുന്ന സമയത്തായിരുന്നു അപകടം നടന്നതെന്ന് ജില്ലാ കളക്ടർ സഞ്ജയ് അഗർവാൾ സ്ഥിരീകരിക്കുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ചട്ടപ്രകാരമുള്ള നഷ്ടപരിഹാരം തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.
Story Highlights : 8 people, including six children, killed in lightning strike in Chhattisgarh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here