രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ; രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും
ജമ്മു കശ്മീരിലെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസിനായി പ്രചാരണത്തിന് എത്തും. ശ്രീനഗർ, പൂഞ്ച് എന്നിവിടങ്ങളിലായി രണ്ടു പ്രചാരണ റാലികളിൽ രാഹുൽ പങ്കെടുക്കും. മധ്യ കാശ്മീരിലെ ബുദ്ഗാം, ശ്രീനഗർ, ഗന്ദർബാൽ, ജമ്മു മേഖലയിലെ പൂഞ്ച്, രജൗരി ജില്ലകളിലായി 26 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
239 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുക. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, അപ്നി പാർട്ടിയുടെ അൽത്താഫ് ബുഖാരി, ബിജെപിയുടെ രവീന്ദർ റെയ്ന, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമിദ് കറ തുടങ്ങിയവരാണ് സെപ്റ്റംബർ 25 ന് നടക്കുന്ന വോട്ടെടുപ്പിൽ ജനവിധി തേടുന്ന പ്രമുഖർ.
ജമ്മു കശ്മീരില്‍ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞിരുന്നു. ഇതടക്കം ഏഴിന ഉറപ്പുകളാണ് പ്രഖ്യാപിച്ചത്. സമാധാനം തിരികെക്കൊണ്ടുവന്നുവെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെയും ഖര്‍ഗെ ചോദ്യം ചെയ്തു. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സുമാണ് കശ്മീരില്‍ ഭീകരവാദം വളര്‍ത്തിയതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ തിരിച്ചടിച്ചിരുന്നു.
Story Highlights : Rahul Gandhi To Address 2 Rallies In Jammu Kashmir Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here